മന്ത്രിയോടുള്ള മോശം പെരുമാറ്റം: അഖിലേഷ് ഹാര്‍വാര്‍ഡ് ലക്ചര്‍ ഉപേക്ഷിച്ചു
ബോസ്റ്റണ്‍|
WEBDUNIA|
PRO
PRO
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടത്താനിരുന്ന ലക്ചര്‍ ഉപേക്ഷിച്ചു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഒരുക്കിയ സ്വീകരണചടങ്ങിലും അഖിലേഷ് പങ്കെടുക്കില്ല. തനിക്കൊപ്പമെത്തിയ മന്ത്രി അസം ഖാന് ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ മോശം പെരുമാറ്റം നേരിടേണ്ടിവന്നതില്‍ പ്രതിഷേധിച്ചാണ് അഖിലേഷിന്റെ ഈ തീരുമാനം. അദ്ദേഹം യു എസില്‍ നിന്ന് മടങ്ങാന്‍ തീരുമാനിച്ചു.
ഉത്തര്‍പ്രദേശ് മഹാകുംഭമേള നടത്തിപ്പിലെ ക്രൌഡ് മാനേജ്മെന്റിനെക്കുറിച്ച് ക്ലാസ് എടുക്കാന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലേക്ക് ക്ഷണിച്ചത് പ്രകാരമാണ് അഖിലേഷ് യു എസില്‍ പോയത്. എന്നാല്‍ അദ്ദേഹത്തിനൊപ്പം പോയ സമാജ്വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവും യു പി മന്ത്രിയുമായ അസം ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു ചോദ്യം ചെയ്യുകയുണ്ടായി.
താന്‍ മുസ്ലിമായതിനാലാണ് വിമാനത്താവളത്തില്‍ തന്നെ അപമാനിച്ചതെന്ന് അസം ഖാന്‍ ആരോപിച്ചിരുന്നു.