പുതിയ ചിത്രത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് വിജയും അച്ഛനും നിവേദനം നല്കാന് എത്തിയത്. എന്നാല്‍ അരമണിക്കുറോളം കാത്തുനിന്നിട്ടും ജയലളിതയെ കാണാന്‍ വിജയ്ക്ക് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് നടന് പരാതി ബന്ധപ്പെട്ട അധികാരികള്‍ക്കു കൊടുത്തു മടങ്ങുകയായിരുന്നു.
വിജയ് നായകനായ തലൈവയുടെ കഥ ചില രാഷ്ട്രീയ നേതാക്കളെ മോശമായി ചിത്രീകരിക്കുന്നതാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. തലൈവ കളിക്കുന്ന തീയേറ്ററുകള്‍ക്ക് ബോംബ് ഭീഷണിയും വന്നതിന്റെ പശ്ചാത്തലത്തിലാണ് വിജയ പരാതി നല്കാന് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.