കാന്റീന്‍ ഹിറ്റ്; തമിഴ്‌നാട്ടില്‍ ഇനി ‘അമ്മ മിനറല്‍ വാട്ടര്‍’
ചെന്നൈ|
WEBDUNIA|
PRO
PRO
സംസ്ഥാനത്തെ പാവപ്പെട്ടവരെ ലക്ഷ്യമാക്കി തുടങ്ങിവച്ച അമ്മ കാന്റീന്‍ ഹിറ്റായതോടെ കുറഞ്ഞ നിരക്കില്‍ കുടിവെള്ള പദ്ധതിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. പത്തുരൂപ നിരക്കില്‍ ഒരുകുപ്പി മിനറല്‍ വാട്ടര്‍ ലഭ്യമാക്കാനാണ് പദ്ധതി. എഐഎഡിഎംകെ മുന്‍തലവനും മുഖ്യമന്ത്രിയുമായിരുന്ന എന്‍ അണ്ണാദുരൈയുടെ ജന്മദിനമായ സെപ്തംബര്‍ 15ന് പദ്ധതിക്ക് തുടക്കമാകും. ആദ്യഘട്ടമായി സംസ്ഥാന വ്യാപകമായി 'അമ്മ മിനറല്‍ വാട്ടര്‍' ഒന്‍പത് യൂണിറ്റുകള്‍ തുറക്കും.
ദീര്‍ഘദൂര ബസ് റൂട്ടുകളിലും ബസ് സ്‌റ്റേഷനുകളിലും അമ്മ മിനറല്‍ വാട്ടര്‍ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങും. സംസ്ഥാന ഗതാഗത വകുപ്പാണ് യൂണിറ്റുകള്‍ നടത്തുന്നത്. നഗരത്തിലെത്തുന്നവര്‍ക്ക് വലിയൊരു അളവ് വരെ ആശ്വാസമാകുന്നതാണ് ജയലളിതയുടെ പുതിയ പദ്ധതി. സംസ്ഥാനത്ത് 92 കുപ്പിവെള്ള യൂണിറ്റുകള്‍ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മാലിന്യ നിയന്ത്രണ ബോര്‍ഡ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തമിഴ്‌നാട്ടിലെ 200 ഓളം വരുന്ന മിനറല്‍ വാട്ടര്‍ കമ്പനികള്‍ അനിശ്ചിതകാല സമരം തുടങ്ങിയതോടെ 20 ലിറ്റര്‍ കുടിവെള്ള കാനിന് 25-30 രൂപയില്‍ നിന്ന് 80 രൂപ വരെ ഉയര്‍ന്നിരുന്നു.