ജയലളിതയ്ക്ക് പ്രധാനമന്ത്രി പദം കൈവരാന്‍ 66 ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജ

ചെന്നൈ| WEBDUNIA|
PRO
ജയലളിതയ്ക്ക് പ്രധാനമന്ത്രിപദം കൈവരാന്‍ 66 ക്ഷേത്രങ്ങളില്‍ വിശേഷാല്‍ നടത്തുന്നു. ജയലളിതയുടെ വിശ്വസ്തനുമായ ഒ പന്നീര്‍സെല്‍വമാണ് ഇതിനു മേല്‍നോട്ടം വഹിക്കുന്നത്.

വിശേഷാല്‍പൂജ നടത്തുന്ന ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കാന്‍ പാര്‍ട്ടി ജില്ലാ ഭരണക്കാര്‍ക്ക് എഡിഎംകെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രമുഖര്‍ക്ക് പൂജകളില്‍ സംബന്ധിക്കാന്‍ ക്ഷണക്കത്തു നല്‍കിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ 6600 പേര്‍ക്ക് അന്നദാനവും നടത്തുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

ജയലളിതയ്ക്ക് അടുത്ത ഫെബ്രുവരിയില്‍ 66 വയസാകും. അതിനാലാണ് 66 ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നത്. അതിനാലാണ്. അടുത്തകൊല്ലമാണ് ലോക്‌‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :