ആശ്രം ബാപ്പുവിന്റെ ആശ്രമത്തിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

ജോധ്പൂര്‍| WEBDUNIA|
PRO
വിവാദ ഗുരു ആശ്രം ബാപ്പുവിന്റെ ആശ്രമത്തില്‍ റിപ്പോര്‍ട്ടിംഗിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുയായികളുടെ മര്‍ദ്ദനം. ആശ്രമത്തിലെത്തിയപ്പോള്‍ തടിച്ചു കൂടിയ ആസാറാമിന്റെ അനുയായികളാണ് ഐബിഎന്‍ 7 ചാനല്‍ റിപ്പോര്‍ട്ടര്‍ ഭവാനി ദിയോറയെയും ക്യാമറാമാനെയും ആക്രമിച്ചത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പൊലീസിനു മുന്നില്‍ ഹാജരാവാനുള്ള കാലാവധി ഇന്നലെ രാത്രിയോടെ അവസാനിച്ചിരുന്നു.

അര്‍ദ്ധരാത്രി ബാപ്പുവിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങളും സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ ആശ്രമത്തില്‍ എത്തിയത്. ആശ്രമത്തിലുള്ളവരുടെ ആക്രമണത്തില്‍നിന്ന് സമീപവാസികളാണ് മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :