‘മാധ്യമപ്രവര്‍ത്തകര്‍ സുഹൃത്തുക്കളല്ല, സംസാരം 30 സെക്കന്റ് മതി‘

ഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 24 ജൂലൈ 2013 (14:03 IST)
PRO
മാധ്യമപ്രവര്‍ത്തകര്‍ സുഹൃത്തുക്കളല്ലെന്നും ദൃശ്യമാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ 30 സെക്കന്റില്‍ അഭിപ്രായമൊതുക്കണമെന്നും കോണ്‍ഗ്രസ് വക്താക്കള്‍ക്ക് പാര്‍ട്ടിയുടെ ഉപദേശം. വക്താക്കള്‍ക്ക് നല്കിയ പരിശീലന പരിപാടിയിലാണ് ഈ നിര്‍ദ്ദേശമുണ്ടായത്.

പറയാന്‍ പാടില്ലാത്തത് സ്വകാര്യമായി പോലും വാര്‍ത്താലേഖകരോട് പറയരുത്. മാധ്യമപ്രവര്‍ത്തകരെ അല്‍പം അകറ്റി നിര്‍ത്തുന്നതാണ് നല്ലതെന്നും ക്ലാസെടുത്ത മനീഷ് തിവാരി അടക്കമുള്ള അധ്യാപകര്‍ ഉപദേശിച്ചു.

വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ കവലപ്രസംഗം നടത്തുന്നത് പോലെ പ്രസംഗിക്കരുതെന്നും സ്വന്തം അഭിപ്രായം പറയരുതെന്നും നിര്‍ദ്ദേശിച്ചു. പാര്‍ട്ടിയുടെ അഭിപ്രായം പറയണമെന്നും ചാനല്‍ ചര്‍ച്ചകളില്‍ പോകുന്നതിന് മുമ്പ് മൂന്ന് മണിക്കൂര്‍ തയ്യാറെടുപ്പ് നടത്തണം. അറിയാന്‍ വയ്യാത്ത വിഷയങ്ങളില്‍ പ്രതികരിക്കരുതെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ട്.

വക്താക്കള്‍ക്കായി ഖിഡ്കി എന്ന വെബ്സൈറ്റ് സംവിധാനത്തിനും ആരംഭമായി. വക്താക്കള്‍ക്ക് ഖിഡ്കിയില്‍ പ്രവേശിക്കാന്‍ പാസ് വേഡ് നല്‍കും. ഇത് ഉപയോഗിച്ച് ഒരോ വിഷയങ്ങളിലുമുള്ളസ് പാര്‍ട്ടിയുടെ അഭിപ്രായം തേടാനാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :