ആണവോര്‍ജ്ജം ചില രാജ്യങ്ങള്‍ക്ക് മാത്രമാവരുത്: സിംഗ്
ന്യൂഡല്‍ഹി|
WEBDUNIA|
PTI
ആണവോര്‍ജ്ജത്തിന്റെ പ്രയോജനം പ്രത്യേക രാജ്യങ്ങള്‍ക്ക് മാത്രം ലഭിക്കത്തക്ക രീതിയില്‍ ഒതുക്കി നിര്‍ത്തരുത് എന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി തലവന്‍ മുഹമ്മദ് എല്‍ബറാദിക്ക് ഇന്ദിരാഗാന്ധി സമാധാന സമ്മാനം നല്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സിംഗ്.
സമാധാനപരമായ ആവശ്യത്തിനായി ആണവോര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതുവായ പിന്തുണയും പ്രയത്നവും ആവശ്യമാണ്. ആണവോര്‍ജ്ജ മേഖലയില്‍ ഇന്ത്യ ലക്ഷ്യമിടുന്ന വികാസത്തിനായി അന്താരാഷ്ട്ര സഹകരണം അത്യാവശ്യമാണ്.
ഇന്ത്യയെപോലെയുള്ള വികസ്വര രാജ്യങ്ങളുടെ ഊര്ജ്ജാവശ്യത്തിനും വികസന ലക്ഷ്യത്തിനും ആണവോര്‍ജ്ജത്തിന് പ്രധാന പങ്കാണുള്ളത്. അതിനാല്‍, ആണവോര്‍ജ്ജത്തിന്റെ പ്രയോജനങ്ങള്‍ പ്രത്യേക രാജ്യങ്ങള്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ ഒതുക്കി നിര്‍ത്തരുത്, സിംഗ് പറഞ്ഞു.
ദുരുപയോഗം ചെയ്യില്ല എന്ന ഉറപ്പ് നേടിക്കൊണ്ട് ആണവോര്‍ജ്ജ വികാസങ്ങള്‍ പ്രചരിപ്പിക്കേണ്ടതാണെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞു. ആണവ സുരക്ഷയെ കുറിച്ച് പൊതു വിശ്വാസം രൂപീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
25 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് എല്‍ബറാദിക്ക് സമ്മാനിച്ചത്.