സിംഗിനു പിന്തുണയുമായി സോണിയ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (13:18 IST)
PTI
ഇന്തോ-പാക് സംയുക്ത പ്രസ്താവന വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് ഉറച്ച പിന്തുണ നല്‍കി. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആശയക്കുഴപ്പത്തിന്റെ കാര്യമില്ല എന്നും സോണിയ പറഞ്ഞു.

പാകിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയുടെ വിദേശനയത്തില്‍ മാറ്റമൊന്നുമില്ല. പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ നിന്ന് ഇന്ത്യയ്ക്ക് എതിരെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കേണ്ടതുണ്ട്. ഇന്തോ-പാക് ചര്‍ച്ച ഭീകരതയ്ക്ക് എതിരെയുള്ള പാകിസ്ഥാന്റെ നടപടിയെ ആശ്രയിച്ച് ഇരിക്കുമെന്നും സോണിയ വ്യക്തമാക്കി.

ഭീകരതയ്ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും വരെ ചര്‍ച്ചയ്ക്ക് പ്രാധാന്യമില്ല. സ്വന്തം പ്രദേശത്ത് ഇന്ത്യയ്ക്ക് എതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല എന്നും മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും എന്നും പാകിസ്ഥാന്‍ നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കും വരെ ചര്‍ച്ചകള്‍ തുടരില്ല, സോണിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കി.

വിദേശപര്യടനത്തെ കുറിച്ചും ഇന്തോ-പാക് സംയുക്ത പ്രസ്താവനയെ കുറിച്ചും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :