ന്യൂഡല്‍ഹി|
WEBDUNIA|
Last Modified വ്യാഴം, 30 ജൂലൈ 2009 (17:46 IST)
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 27.74 ശതമാനത്തിന്‍റെ നഷ്ടമാണ് സെയില്‍ അറ്റാദായത്തില്‍ നേരിട്ടത്.
ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 1,326.09 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മൊത്ത വരുമാനം 9692.76 കോറ്റി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 11228.24 കോടി രൂപയായിരുന്നു വരുമാനം. മുംബൈ ഓഹരി വിപണിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സെയില്‍ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടത്.
സ്റ്റീല്‍ വില ഇനിയും താഴാന്‍ സാധ്യതയില്ലെന്ന് സെയില്‍ ചെയര്‍മാന്‍ എസ്കെ രൂംഗ്ത അഭിപ്രായപ്പെട്ടു. മുംബൈ ഓഹരി വിപണിയില്‍ സെയില്‍ ഓഹരികള്‍ 1.56 ശതമാനം വില ഉയര്‍ന്ന് 172.75 രൂപയെന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.