മുസാഫര്‍ കലാപത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ വോട്ടിലൂടെ പ്രതികാരം ചെയ്യണമെന്ന്‍ ആഹ്വാനം ചെയ്ത ബിജെപി നേതാവ് അമിത് ഷായുടെ പ്രസംഗം വിവാദമായി.
പ്രതികാരം ചെയ്യേണ്ട സമയമാണിതെന്ന് പറഞ്ഞ അമിത് ഷാ ജാട്ടുകളെ കൊലപ്പെടുത്തിയവര്‍ക്ക് സംരക്ഷണവും നഷ്ടപരിഹാരവും നല്‍കിയ സര്‍ക്കാരിനെ വോട്ട് ചെയ്ത് തോല്‍പിക്കണമെന്നും ആവശ്യപ്പെട്ടു.
ഭക്ഷണം കഴിക്കാതെയും ഉറങ്ങാതെയും ഒരാള്‍ക്ക് ജീവിക്കാനാകും. ദാഹവും വിശപ്പും സഹിച്ച് ജീവിക്കാം, എന്നാല്‍ അപമാനിതനായി ജീവിക്കാന്‍ കഴിയില്ല. അപമാനത്തിന് പകരം ചോദിച്ചേ മതിയാകൂ എന്ന് ഗുജ്ജര്‍, രാജ്പുട്ട്, ദളിത് വിഭാഗ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അമിത്ഷാ പറഞ്ഞു.
മുസഫര്‍നഗറിലെ കലാപത്തില്‍ ആരോപണ വിധേയനായ ബിജെപി എംഎല്‍എ സുരേഷ് റാണയോടൊപ്പമാണ് ജാട്ട് നേതാക്കളെ കാണാന്‍ അമിത്ഷാ എത്തിയത്. നരേന്ദ്ര മോഡിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന അമിത് ഷായ്ക്കാണ് ബിജെപി ഉത്തര്‍ പ്രദേശിന്റെ ചുമതല നല്‍കിയിരിക്കുന്നത്.