അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി: പ്രതികരിക്കാനില്ലെന്ന് പ്രണബ്
ന്യൂഡല്‍ഹി|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭീകരര്‍ അഫ്സല് ഗുരുവിന്റെ ദയാഹര്‍ജിയെ കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ ഇല്ലെന്ന് നിയുക്ത രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതിയുടെ ചുമതല ഏറ്റെടുത്ത ശേഷം മാത്രമേ ഇതേക്കുറിച്ച് തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ എന്നും പ്രണബ് പറഞ്ഞു.
അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി സംബന്ധിച്ച വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് പ്രണബ് വ്യക്തമാക്കി. അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി തള്ളണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേന പ്രണബിനെയാണ് പിന്തുണച്ചത്.
തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്തവര്‍ക്ക് പ്രണബ് നന്ദി പറഞ്ഞു.