പാകിസ്ഥാനില്‍ തടവില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിത് സിംഗിന്‍റെ വധശിക്ഷ റദ്ദാക്കിയെന്ന പ്രഖ്യാപനത്തില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പാകിസ്ഥാന്‍ മലക്കം മറിയുകയായിരുന്നു. സരബ്ജിത്തിനെയല്ല, സുര്‍ജിത് സിംഗ് എന്നയാളെയാണ് മോചിപ്പിക്കുന്നതെന്നായിരുന്നു പാകിസ്ഥാന്റെ വിശദീകരണം.
പാകിസ്ഥാനെതിരെ ചാരപ്രവൃത്തി നടത്തിയെന്ന കുറ്റത്തിന് അതിര്‍ത്തിയില്‍ നിന്ന് പാക് സൈന്യം പിടികൂടിയ സുര്‍ജിത് 30 വര്‍ഷമായി ലാഹോര്‍ ജയിലില്‍ കഴിഞ്ഞുവരികയാണ്. ഇയാളുടെ വധശിക്ഷ 1989-ല്‍ അന്നത്തെ പ്രസിഡന്റ് ഗുലാം ഇഷ്ഖ് ജീവപര്യന്തമായി കുറച്ചു. ഇപ്പോള്‍ ജീവപര്യന്ത കാലാവധി കഴിഞ്ഞതോടെയാണ് ഇയാളെ വിട്ടയയ്ക്കാന്‍ തീരുമാനമായത് എന്ന് പാകിസ്ഥാന്‍ അറിയിച്ചു.
21 വര്‍ഷമായി പാക് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ സരബ്ജിതിനെ മോചിപ്പിക്കുമെന്നാണ് ചൊവ്വാഴ്ച വൈകിട്ട് പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. സരബ്ജിത്തിന്‍റെ ദയാഹര്‍ജി പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി അംഗീകരിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. സരബ്ജിത്തിന്റെ വധശിക്ഷ റദ്ദാക്കിയ പാക് ഭരണകൂടത്തിന്‍റെ നടപടിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു.
1990-ല്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് സരബ്ജിത് സിംഗിന് വധശിക്ഷ വിധിച്ചത്.