ന്യൂഡല്‍ഹി|
JOYS JOY|
Last Modified വ്യാഴം, 16 ഏപ്രില്‍ 2015 (10:51 IST)
അമ്പത്തിയേഴു ദിവസത്തെ അജ്ഞാതവാസത്തിനൊടുവില്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ചില ഉത്തരേന്ത്യന്‍ ടെലിവിഷന്‍ ചാനലുകളാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബുധനാഴ്ച രാത്രി പതിനൊന്നു മണിയോടെ രാഹുല്‍ തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
അതേസമയം, രാഹുലിന്റെ മടങ്ങിവരവ് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയുടെ ഓഫീസോ കോണ്‍ഗ്രസിന്റെ ഓഫീസോ സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എത്തിയിട്ടുണ്ട്. എന്നാല്‍, രാഹുല്‍ ഗാന്ധി ഇതുവരെയും അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് ആഴ്ചത്തെ അവധി എടുത്തു പോയ രാഹുല്‍ ഗാന്ധി ഏകദേശം രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് തിരിച്ചെത്തുന്നത്.
ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിനെതിരെ ഞായറാഴ്ച കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസവും പാര്‍ട്ടി നേതൃത്വം ആവര്‍ത്തിച്ചിരുന്നു.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ ഫെബ്രുവരി 20ന് ആയിരുന്നു പാര്‍ട്ടിയില്‍ നിന്ന് രണ്ടാഴ്ചത്തേക്ക് അവധിയെടുത്ത് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത്. അതേസമയം, രാഹുല്‍ ഗാന്ധി എവിടെ പോയതാണെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അറിയില്ല.