‘ഹജറുല്‍ അസ്‌വദ്’ എന്ന പുണ്യ കല്ല്

ഇസഹാഖ് മുഹമ്മദ്

WEBDUNIA|
പ്രവാചകന്‍ മുഹമ്മദ് നബിക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത് കഹ്ബാലയത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ഖുറൈശികള്‍ അത് പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയും ചെയ്തു. കഹ്ബ സ്ഥാപിച്ച അന്നുതൊട്ടെ ഇവിടെ സൂക്ഷിച്ചു പോന്നിരുന്ന കല്ല് കൂടിയാണ് ഹജറുല്‍ അസ്‌വദ്.

മനുഷ്യന്, അല്ലാഹുവിനെ ആരാധിക്കുന്നതിന് ഭൂമിയില്‍ സ്ഥാപിക്കപ്പെട്ട ആദ്യ മന്ദിരമായാണ് കഹ്‌ബാലയം അറിയപ്പെടുന്നത്. മുഹമ്മദ് നബി കഹ്ബ പ്രദക്ഷിണം ചെയ്യുന്ന സമയത്തൊക്കെ ത്വാവാഫിന്‍റെ ആരംഭം കുറിക്കാനുള്ള അടയാളമായി ഈ കല്ല് തിരഞ്ഞെടുത്തിരുന്നു.

രണ്ടാം ഖലീഫയായ ഉമര്‍ ഒരിക്കല്‍ കഹ്ബ പ്രദക്ഷിണം ചെയ്യുന്ന സമയം ഹജറുല്‍ അസ്‌വദ് ചുംബിച്ച് കൊണ്ട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്, "കല്ലേ, നീ ഒരു കല്ല് മാത്രമാണ് എന്ന് എനിക്കറിയാം. നിനക്ക് എന്തെങ്കിലും ഉപകാരം ചെയ്തു തരാനോ ഉപദ്രവത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്താനോ കഴിയുകയില്ല. മുഹമ്മദ് നബി നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാനൊരിക്കലും നിന്നെ ചുംബിക്കുമായിരുന്നില്ല’.

ആക്രമികള്‍ നിരവധി തവണ ഈ ശിലയെ നശിപ്പിക്കാന്‍ ശ്രമിച്ചതായി ചരിത്രത്തിലുണ്ട്. നശിപ്പിക്കാനായി വന്നവരെയൊക്കെ വിശ്വാസികള്‍ വകവരുത്തിയിട്ടുമുണ്ട്.

ഇപ്പോള്‍ ഹജറുല്‍ അസ്‌വദിന്‍റെ സുരക്ഷക്കായി വെള്ളിലോഹത്തിന്‍റെ പശ്ചാത്തലത്തില്‍ വളയമിട്ട് ഭദ്രമായി സൂക്ഷിച്ചിരിക്കയാണ്. ഇതിനു പുറമെ സദാസമയും കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :