1. ആത്മീയം
  2. മതം
  3. ഇസ്ലാം
  4. Ramadan fasting started

Ramadan:പള്ളികളും വീടുകളും പ്രാർഥനാ നിർഭരം, സംസ്ഥാനത്ത് റമദാൻ വൃതത്തിന് ആരംഭം

Ramadan
സംസ്ഥാനത്ത് പുണ്യ റമദാന്‍ വ്രതം തുടങ്ങി. ഇനിയുള്ള 30 നാളുകള്‍ സഹനത്തിന്റെയും സഹാനുഭൂതിയുടെയും പുണ്യദിനങ്ങളാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക്. സുബഹ് ബാങ്കിന് മുന്‍പ് അത്താഴം കഴിച്ചുകൊണ്ട് ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസത്തെ വ്രതാനുഷ്ടാനങ്ങളിലേക്ക് കടന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണവും- വെള്ളവും വെടിഞ്ഞ് പ്രാര്‍ഥനയിലാകും വിശ്വാസികള്‍. 
 
റമദാനില്‍ ദാനധര്‍മ്മങ്ങള്‍ക്കും ആരാധനകള്‍ക്കും അധികപ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്. പുണ്യനാളുകളില്‍ പകല്‍ മുഴുവന്‍ നീളുന്ന ഖുര്‍ആന്‍ പാരായണം റമദാനെ ഭക്തിനിര്‍ഭരമാക്കും. ഇഫ്താര്‍ സംഗമങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ കൂടി ഭാഗമാകുന്നത് റമദാനില്‍ പതിവാണ്. 
 
 
അടുത്ത ലേഖനം
നിവര്‍ന്നുകിടന്നാണോ ഉറങ്ങുന്നത്, നിങ്ങള്‍ ശക്തനായ വ്യക്തിയാണ്!