ബാല്യകാലത്തു ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അനുഷ്ക

ന്യൂഡല്‍ഹി| WEBDUNIA|
PRO
ബാല്യകാലത്തു ലൈംഗിക പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്‍റെ മകളും പ്രശസ്ത ഗായികയുമായ അനുഷ്ക. സ്ത്രീവിരുദ്ധ അതിക്രമങ്ങള്‍ക്കെതിരേ പ്രചാരണം നടത്തുന്ന വെബ്സൈറ്റിനോടു പ്രതികരിക്കുകയായിരുന്നു അനുഷ്ക.

രക്ഷിതാക്കള്‍ ഏറ്റവുമധികം വിശ്വസിച്ചിരുന്ന ഒരു വ്യക്തിയില്‍ നിന്നും വര്‍ഷങ്ങളോളം ശല്യങ്ങള്‍ നേരിടേണ്ടി വന്നുവെന്നും അവര്‍ വ്യക്തമാക്കി. എല്ലാ പെണ്‍കുട്ടികളെയും പോലെ സ്പര്‍ശനവും വൃത്തികെട്ട വാക്കുകളും നോട്ടവും മറ്റും താന്‍ നേരിട്ടെന്നും എങ്ങനെ പ്രതികരിക്കണമെന്ന് തനിക്കറിയില്ലായിരുന്നെന്നും അനുഷ്ക പറഞ്ഞു.

അക്കാലത്ത് അനുഭവിച്ച ശാരീരികവും മാനസികവുമായ സംഘര്‍ഷം വലുതായിരുന്നുവെന്നും അതു മറികടക്കാനാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇത്തരം പീഡനങ്ങള്‍ ആര്‍ക്കുനേരെയും ഇനിയുണ്ടാകാന്‍ അനുവദിക്കരുതെന്നും അനുഷ്ക പറഞ്ഞു.

ബാല്യം പിന്നിട്ട് യുവതിയായപ്പോഴും തനിക്ക് ഭയപ്പെട്ട് മാത്രമാണ് ജീവിക്കാന്‍ കഴിഞ്ഞതെന്നും രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങാനും സമയം ചോദിക്കുന്ന പുരുഷനോട് പോലും മറുപടി പറയാന്‍ പേടിയായിരുന്നുവെന്നും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ മതിയായിരിക്കുകയാണെന്നും ഇപ്പോള്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്കെതിരെ ഉണര്‍ന്ന് പ്രതികരിക്കേണ്ട സമയമായെന്നും അവര്‍ ആഹ്വാനം ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :