27 നഗരങ്ങളില്‍ ‘നോ പാന്റ് ഡേ‘

സ്റ്റോക്ക് ഹോം| WEBDUNIA|
PRO
ബ്രിട്ടനിലും യൂറോപ്പ്യന്‍ രാജ്യങ്ങളുടെ വിവിധ ഭാഗങ്ങളിലും അടിവസ്ത്രം മാത്രം ധരിച്ചു യാത്ര ചെയ്യുന്ന ‘നോ പാന്റ്സ്‘ ദിനം ആചരിച്ചു.

സബ് വേ ട്രെയിനുകളില്‍ പാന്റ് ധരിക്കാതെ അടിവസ്ത്രം മാത്രം ധരിച്ചു യാത്ര ചെയ്യുന്ന ദിനമാണ് നോ പാന്റ്സ് ഡേ. ലണ്ടന്‍ നഗരത്തിലെ ഭൂഗര്‍ഭ ലൈനിലെ ട്രെയിന്‍ യാത്രക്കാരാണ് പാന്റ് ഉപേക്ഷിച്ചത്.

ലണ്ടന്‍ കൂടാതെ ബെര്‍ലിന്‍, സ്റ്റോക്ക്ഹോം, സോഫിയ തുടങ്ങിയ യൂറോപ്പ്യന്‍ നഗരങ്ങളിലും നോ പാന്റ്സ് ദിനം ആഘോഷിച്ചു.

ന്യുയോര്‍ക്ക് നഗരത്തിലെ ഒരു സബ് വേ പാതയില്‍ ഒരു യാത്രക്കാരന്‍ അടിവസ്ത്രം മാത്രം ധരിച്ചു യാത്ര ചെയ്തത് വിവാദമായിരുന്നു. വിവിധ യൂറോപ്പ്യന്‍ നഗരങ്ങളിലെ ജനങ്ങള്‍ ഇത് അനുകരിച്ചു തുടങ്ങി.

59 രാജ്യങ്ങളിലെ 27 നഗരങ്ങള്‍ നോ പാന്റ്സ് ദിനം ഇപ്പോള്‍ ആചരിക്കുന്നു. കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ മാത്രം 150 ആളുകള്‍ നോ പാന്റ്സ് ദിനത്തില്‍ പങ്കെടുത്തു. യൂറോപ്പ്യന്‍ നഗരങ്ങളെക്കൂടാതെ ഏഷ്യന്‍ നഗരമായ ബെയ്ജിങ്ങിലും നോ പാന്റ്സ് ദിനം ആചരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :