കൃതികള്‍ അധികവും പത്മനാഭ സ്തുതിപരങ്ങളാണെങ്കിലും ശിവന്, സുബ്രഹ്മണ്യന്, ഗണപതി മുതലായ ദേവകളെ സ്തുതിക്കുന്നവയുമുണ്ട്. നവരാത്രി ദിവസങ്ങളില്‍ പാടുന്ന നവരാത്രി കീര്‍ത്തനങ്ങള്‍ സ്വാതിതിരുന്നാളിന്റെ സംഭാവനയാണ്.
പത്മനാഭ ദാസനായ അദ്ദേഹത്തിന്റെ കൃതികളില്‍ പത്മനാഭ എന്നോ, ജലജനാഭാ, സരസിജനാഭാ എന്നോ ഉളള പത്മനാഭ മുദ്രകള്‍ കാണാം. മോഹിനിയാട്ടത്തെ ദാസിയാട്ടമെന്ന ദുഷ്പ്പേരില്‍ നിന്ന് രക്ഷിച്ച് സൂക്ഷ്മാവാധാന ആവിഷ്ക്കാരം ചെയ്യുന്ന നൃത്തരൂപമാക്കി മാറ്റിയതില്‍ സ്വാതി തിരുന്നാളിന്റെ പങ്ക് നിസ്തുലമാണ്.
കേരളത്തില്‍ ഹരികഥാ ആഖ്യാനത്തിന്റെ പ്രാധാന്യം തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്തത് സ്വാതിതിരുന്നാളാണ്. ഇതിനായി അദ്ദേഹം സംസ്കൃതത്തില്‍ കുചേലാഖ്യാനാവും അജാമിളോപാഖ്യാനവും രചിച്ചു.