ഇന്ത്യയുടെ ഗീതാലി, ലോകത്തിന്‍റെ നോറ

WEBDUNIA|
ഗ്രാമി അവാര്‍ഡുകള്‍ ഒന്നിലേറെ തവണ വാരിക്കൂട്ടിയ നോറാ ജേ-ാണ്‍സിന്‍റെ പിറന്നാളാണ് മാര്‍ച്ച് 30ന്. ഇന്ത്യന്‍ സിതാര്‍ ഇതിഹാസമായ പണ്ഡിറ്റ് രവി ശങ്കറിന്‍റെയും സ്യൂ ജോണ്‍സിന്‍റെയും മകളാണ് നോറ. 1979 മാര്‍ച്ച് 30 നാണ് ഗീതാലി, നോറ ജേ-ാണ്‍സ് ശങ്കര്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ചത്.

ജ-ാസ് പിയാനോ വായനക്കാരി, പാട്ടുകാരി, പാട്ടെഴുത്തുകാരി എന്നീ നിലകളിലെല്ലാം ഒറ്റയടിക്ക് ശ്രദ്ധ നേടിയ നോറ 16-ാം വയസ്സിലാണ് ഔദ്യോഗികമായി ഈ പേര്‍ സ്വീകരിച്ചത്.

അമ്മയോടൊപ്പമായിരുന്നു നോറയുടെ ജീവിതം. നാലു വയസ്സില്‍ അവര്‍ ടെക്സസിലെ ഡള്ളസിലേക്ക് താമസം മാറ്റി. അവിടെ ബുക്കന്‍ ടി. വാഷിംഗ്ടണ്‍ സ്കൂളില്‍ പഠിച്ചു. നോര്‍ത്ത് ടെ്കസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ജാസ് പിയാനോയില്‍ ബിരുദം നേടി - 1994ല്‍.

ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് മടങ്ങിയ നോറ വിക്സ് പ്രിയറ്റിക് എന്ന ബാന്‍റ് സംഘത്തോടൊപ്പം രണ്ടു കൊല്ലം പ്രവര്‍ത്തിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :