കൂഴൂര്‍ : ദേവവാദ്യത്തിലെ താളഭേദം

പ്രിയരാഗ്

WEBDUNIA|
പ്രായാധിക്യത്തിന്‍റെ അവശതകള്‍ പുത്തന്‍ മാനങ്ങള്‍ തേടുകയാണ് കൂഴൂര്‍ നാരായണ മാരാര്‍. ദേവ വാദ്യമായ തിമിലയില്‍ അസാമാന്യ താളാത്മകത സൃഷ്ടിക്കുന്ന മാരാരെ തേടി കേരള സര്‍ക്കാരിന്‍റെ പല്ലാവൂര്‍ അവാര്‍ഡ് എത്തിയിയിരുന്നു

ചടുല താളത്തില്‍ തിമിലയില്‍ നാരായണ മാരാര്‍ ഉതിര്‍ക്കുന്ന തനിയാവര്‍ത്തനങ്ങള്‍ ആസ്വാദകരെ മാത്രമല്ല ദൈവത്തെപ്പോലും പ്രീതിപ്പെടുത്താന്‍ പോന്നവയാണ്. തിമിലയുടെ പ്രയോഗത്തില്‍ മാരാര്‍ക്ക് പകരം വയ്ക്കാന്‍ മറ്റൊരാള്‍ ഇന്ന് കേരളത്തില്‍ ജ-ീവിച്ചിരിപ്പില്ല.

ചെറുപ്രായത്തിലേ കൂഴൂരമ്പലത്തില്‍ സോപാന സംഗീതത്തില്‍ ഇടയ്ക്കയുമായായിരുന്നു കലാ ജീവിതത്തിന്‍റെ തുടക്കം. പുളിമുട്ടിയിലും കരിങ്കല്ലിലും തുടങ്ങിയ താളം കൊട്ട് തിമിലയിലെ അപൂര്‍വ സംഗീതമായി മാറുകയായിരുന്നു. സഹോദരന്മാരായ കുട്ടപ്പ മാരാരുടെയും ചന്ദ്രമാരാരുടെയും ഒപ്പമിരുന്നായിരുന്നു പിന്നീടുള്ള സദസ്സുകള്‍ പങ്കിട്ടത്.

പൊതുവേ വിനയാന്വിതനായ മാരാര്‍ തുടക്കക്കാരെയും പരിചയ സമ്പന്നരെയും ഒരുമിച്ചു കൊണ്ടു പോകുന്നതിന് പ്രത്യേക കഴിവുണ്ട്. പ്രായാധിക്യത്തിലും ഒന്നും രണ്ടും പഞ്ചവാദ്യങ്ങള്‍ വരെ കൊട്ടിത്തിമിര്‍ക്കാനും അവ രണ്ടും ഒരു പോലെ ഭംഗിയാക്കാനുമുള്ള സൂത്രവാക്യവും മാരാര്‍ക്കറിയാം.

തൃശൂര്‍ പാറമേക്കാവിന്‍റെ പഞ്ചവാദ്യം ഏറെക്കാലം നയിച്ചത് മാരരായിരുന്നു. പ്രായം ചെന്നവരെയും ചെറുപ്പക്കാരെയും ഒരു പോലെ തൃപ്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയുന്നു.

ഒപ്പം നടന്ന പലരും കാലത്തിന്‍റെ കുത്തൊഴുക്കില്‍ മാഞ്ഞുപോയെങ്കിലും ഓരോ പഞ്ചവാദ്യ കേന്ദ്രത്തിന്‍റെയും പേരും തീയതിയും മലയാള മാസക്കണക്കിലും ഇംഗ്ളീഷ് മാസക്കണക്കിലും ഓര്‍ത്തുവച്ച് കൃത്യസമയത്ത് തന്നെ സ്ഥലത്തെത്തി വരും തലമുറയ്ക്കൊപ്പം നിന്ന് അവരെ അത്ഭുതപരതന്ത്രരാക്കി നിര്‍ത്തി പഞ്ചവാദ്യം നയിക്കുകയാണ് തിമിലയിലെ ഗുരുസ്ഥാനീയനായ ഈ കുലപതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :