സംഗീതജ്ഞനായ സ്വാതിതിരുനാള്‍

WEBDUNIA|

കലാകാരന്‍മാരില്‍ രാജാവും രാജാക്കന്മാരിലെ കലാകാരനുമായിരുന്നു സ്വാതി തിരുനാള്‍. സംഗീത ലോകത്ത് എക്കാലവും സ്മരണീയനാണ് സ്വാതി തിരുന്നാള്‍ രാമവര്‍മ്മ.

ഗര്‍ഭശ്രീമാന്‍ ശ്രീരാമ വര്‍മ്മ കുലശേഖര പെരുമാള്‍ മഹാരാജാവ് 1813 ഏപ്രില്‍ 16 ന് ( മേടം 5, 988) തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പരന്പരാഗത ശൈലിയനുസരിച്ച് സ്വാതി നക്ഷത്രത്തില്‍ ജനിക്കയാല്‍ ഈ രാജ സംഗീതഞ്ജന്‍ പിന്നീട് സ്വാതി തിരുന്നാള്‍ എന്നറിയപ്പെട്ടു. യതാര്‍ത്ഥ നാമം രാമവര്‍മ്മ എന്നായിരുന്നു.

തന്‍റെ അമമയ്ക്ക് ശേഷം രാജ്യം വാണ രാജരാജവര്‍മ്മ കോയി തന്പുരാന്‍റെ അധീനതയില്‍ വളര്‍ന്ന സ്വാതി തിരുനാള്‍ വളരെ കുരുന്നു പ്രായത്തില്‍ തന്നെ പഠനത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. സാധാരണയില്‍ കവിഞ്ഞ താല്‍പര്യം ആ കുട്ടിക്ക് സംഗീതത്തിലും സാഹിത്യത്തിലും ഉണ്ടായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :