നാണംകെട്ട് ഓസ്‌ട്രേലിയ; മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 16.5 ഓവറിൽ 108 ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ മഴയെ തുടർന്ന് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 16 ഓവറിൽ 93 റൺസായി ചുരുക്കിയിരുന്നു. ഇത് 8.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് സ്വന്തമാക്കി.
അനിറിൻ ഡൊണാൾഡ് (13 പന്തിൽ 32), ജോർദ്ദാൻ കോക്‌സ് (14 പന്തിൽ പുറത്താകാതെ 33) എന്നിവർ ഇംഗ്ലണ്ടിനായി ബാറ്റിങ്ങിൽ തിളങ്ങി.
നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജാമി ഓവർടൺ ആണ് ഇംഗ്ലണ്ടിനായി ബൗളിങ്ങിൽ കത്തിക്കയറിയത്. ഓവർടൺ ആണ് കളിയിലെ താരവും. ലിയാം ഡ്വാസൺ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസ്‌ട്രേലിയയ്ക്കായി 14 പന്തിൽ സാം ഹാർപർ 26 റൺസെടുത്ത് ടോപ് സ്‌കോററായി.
അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ആതിഥേയരായ ഓസ്‌ട്രേലിയയെ പിന്നിലാക്കി ഇംഗ്ലണ്ട് 2-1 നു ലീഡ് ചെയ്യുകയാണ്. ശേഷിക്കുന്ന രണ്ട് കളികളിൽ ഒരു ജയം മതി ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാൻ.
