1955ല്‍ ലക്സിക്കന്‍ ഓഫീസില്‍ സൂപ്പര്‍വൈസറായി.അവിടെ ആറു കൊല്ലം സേവനമനുഷ്ഠിച്ചു. 1926 മുതല്‍ കുറെക്കാലം മനോരമയില്‍, പ്രസിദ്ധപ്പെടുത്താനുള്ള കവിതകള്‍ തെരഞ്ഞെടുത്ത് ശരിയാക്കാനുള്ള ചുമതല നിര്‍വഹിച്ചു.
കവിതകള്‍ കൂടാതെ നോവല്‍ നാടകം ജ-ീവചരിത്രം ബാലസാഹിത്യം നാടൊടിക്കഥ വിവര്‍ത്തനം എന്നീ രംഗങ്ങളിലും വെണ്ണീക്കുളാത്തിന്‍റെ സംഭാവനകളുണ്ട്. കവിത, നാടകം, നോവല്‍, ബാലസാഹിത്യം, ജീവചരിത്രം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി മുപ്പത്തിയഞ്ചില്‍പ്പരം കൃതികള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.
ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു. തൃപ്പൂണിത്തുറ പണ്ഡിതസദസ് നല്‍കിയ സാഹിത്യ നിപുണ ബിരുദവും സ്വര്‍ണ്ണമുദ്രയും പുരസ്കാരങ്ങളില്‍ ആദ്യത്തേതാണ്.
മാണിക്യവീണ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടി. തുളസീദാസരാമായണം പരിഭാഷയെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കലാരത്ന ബഹുമതി നല്‍കി.
ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയും കേരള ഹിന്ദി പ്രചാരസഭയും സഹിത്യ കലാനിധി ബിരുദം നല്‍കി ആദരിച്ചു.
ഓടക്കുഴല്‍ സമ്മാനവും, കാമസുരഭിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.