വ്യക്തിക്കെന്നപോലെ സമൂഹത്തിനും ഒരു അവബോധമുണ്ട്. ആദിമ സമൂഹത്തിന്‍റെ ആദ്യാനുഭവങ്ങള്‍ തൊട്ടുള്ളവയുടെ ആകെത്തുകയാണ് അതിന്‍റെ ഉള്ളടക്കം.പുരാണ സങ്കല്പങ്ങളാകട്ടെ ഈ ആദ്യാനുഭവങ്ങളുടെ പ്രതീകങ്ങളാണ്.അവയിലേക്ക് തിര്‍ഥയാത്ര നടത്താന്‍ ഏതു കാലത്തും മനുഷ്യന് കൗതകമാണ്
മനുഷ്യ വര്‍ഗത്തിന്‍റെ അബോധ മനസ്സില്‍ പുരാപ്രതീകങ്ങളൂം, ആദിരൂപങ്ങളും ഉറങ്ങിക്കിടക്കുന്നു.അതുകൊണ്ടാണ് മനുഷ്യാനുഭവങ്ങളുടെ സ്വാഭാവികതകളിലേക്ക് പുരാണേതിഹാസങ്ങള്‍ നമ്മെ മാടി വിളിക്കുന്നത്.
ആ വിളികേട്ടു പുറപ്പെട്ടവര്‍ ഏറെയുണ്ട്. ഹൈന്ദവ ധര്‍മ്മസുധാകരം എഴുതിയ ഒ.എം.ചെറിയാന്‍ പുരാണ കഥകളെ അക്ഷരമാലാ ക്രമത്തില്‍ ഉള്‍പ്പെടുത്തി പുരാണകഥാ നിഘണ്ടു എഴുതിയ പൈലോ പോള്‍ എന്നിവരാണ് ഹൈന്ദവ പുരാണേതിഹാസങ്ങളുടെ കാണാപുറങ്ങളിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ക്രിസ്ത്യാനി പണ്ഡിതര്‍.