കിപ്ളിംഗിനെ ഓര്‍ക്കുമ്പോള്‍

ടി ശശി മോഹന്‍

WEBDUNIA|
1892ല്‍ കിപ്ളിംഗ് കാരൊളിന്‍ ബാല്‍സ്റ്റയറിനെ വിവാഹം കഴിച്ചു. അടുത്ത നാല് വര്‍ഷം കിപ്ളിംഗും കാരൊളിനും അമേരിക്കയിലാണ് താമസിച്ചത്. 1894ും 95 ലുമായി ജംഗിള്‍ ബുക്ക് രണ്ടു ഭാഗങ്ങളിലായി അദ്ദേഹം പുറത്തിറക്കി.

ഇംഗ്ളണ്ടിലേക്ക് തിരിച്ച കപ്ളിംഗ് 1987ല്‍ ക്യാപ്റ്റന്‍സി കറേജിയസ് എന്ന നോവല്‍ പുറത്തിറക്കുകയും ചെയ്തു. അടുത്ത വര്‍ഷം മുതല്‍ അദ്ദേഹം കുട്ടികള്‍ക്കു വേണ്ടി പുതിയ ഒരു കൃതി രചിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലേക്ക് ഇടയ്ക്കിടെ പോകാന്‍ തുടങ്ങി.

അവിടെ വച്ച് സിഡില്‍ റോഡ്സുമായി ചങ്ങാത്തത്തിലാവുകയും അതിന്‍റെ ഫലമായി 1902ല്‍ കുട്ടികളുടെ ക്ളാസിക്കായ ജസ്റ്റ് സോ സ്റ്റോറീസ് ഫോര്‍ ലിറ്റില്‍ ചില്‍ഡ്രണ്‍ പുറത്തിറക്കുകയും ചെയ്തു.

1901-ല്‍ അദ്ദേഹത്തിന്‍റെ മറ്റൊരു കൃതിയായ കിം പുറത്തു വന്നിരുന്നു. കിപ്ളിംഗിന്‍റെ കവിതകളില്‍ 1892ല്‍ പുറത്തിറങ്ങിയ ഗംഗ ദിന്‍, 1899 ല്‍ പുറത്തിറങ്ങിയ ദ വൈറ്റ് മാന്‍സ് മാന്‍സ് ബര്‍ഡന്‍ തുടങ്ങിയവയാണ് പ്രമുഖം.

1915 ല്‍ കിപ്ളിംഗിന് ദുരന്തം അഭിമുഖീകരിക്കേണ്ടി വന്നു. ലൂസ് യുദ്ധത്തില്‍ അദ്ദേഹത്തിന്‍റെ മൂത്ത മകനായ ജോണ്‍ മരിച്ചു.

1930കള്‍ വരെ കിപ്ളിംഗ് അദ്ദേഹത്തിന്‍റെ രചന തുടര്‍ന്നു കൊണ്ടിരുന്നു. പക്ഷേ അദ്ദേഹത്തിന് എഴുത്തിന്‍റെ വേഗതയും വിജയവും കുറഞ്ഞു കൊണ്ടിരിക്കുകയും 1936ല്‍ മസ്തിഷ്കാഘാതം മൂലം മരിക്കുകയും ചെയ്തു.

കിപ്ളിംഗിന്‍റെ ആരാധകരുടെ അഭിപ്രായത്തില്‍ അദ്ദേഹത്തിന്‍റെ കൃതികളിലെ വര്‍ണ്ണവിവേചനം കഥാപാത്രങ്ങളുടെയാണ് , അദ്ദേഹത്തിന്‍റേതല്ല. എന്തിരുന്നാലും കിപ്ളിംഗിന്‍റെ കവിതകള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു കൊണ്ടേയിരുന്നു. 1943 ല്‍ ടി.എസ്. എലിയറ്റ് എ ചോയ്സ് ഓഫ് കിപ്ളിംഗ്സ്വേഴ്സ് എന്ന പേരില്‍ കിപ്ളിംഗിന്‍റെ പ്രധാനപ്പെട്ട കവിതകള്‍ പുറത്തിറക്കി.

കിപ്പിംഗിന്‍റെ ജംഗിള്‍ ബുക്ക് വാള്‍ട്ട് ഡിസ്നി കന്പനി പല ചിത്രങ്ങളായി പുറത്തിറക്കി.

1939 ല്‍ കിപ്ളിംഗിന്‍റെ ഭാര്യയുടെ മരണശേഷം കിഴക്കന്‍ സസ്സെക്സിലുള്ള അദ്ദേഹത്തിന്‍റെ വീട് നാഷണല്‍ ട്രസ്റ്റിന് ഒഴിഞ്ഞു കൊടുത്തു. ഇപ്പോള്‍ അത് കിപ്ളിംഗിന്‍റെ മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :