എഴുത്തിന്‍റെ സ്വര്‍ണ്ണഖനികള്‍ തുറന്ന ടോള്‍ സ്റ്റോയി

WEBDUNIA|
അവസാന കൃതി ഉയിര്‍ത്തെഴുന്നേല്‍പ്പ്

ടോള്‍സ്റ്റോയിയുടെ ഡയറിക്കുറിപ്പുകളാണ് പിന്നീട് വലിയ കൃതികളായി മാറിയത്.

1865 നും 69 നും ഇടക്ക് പ്രസിദ്ധീകൃതമായ യുദ്ധവും സമാധാനവും നെപ്പോളീയന്‍റെ റഷ്യ അധിനിവേശ കാലത്തെ അഞ്ചു കുടുംബങ്ങളൂടെ കഥയാണ് .

ജീവിതത്തിന്‍റെ അര്‍ഥം തേടുന്നതിനിടെയുള്ള കുടുംബ പ്രതിസന്ധികളാണ് അന്നാ കരനീനയുടെ പ്രമേയം . കാമുകനെ പിന്തുടര്‍ന്നു പോയി ഒടുവില്‍ ആത്മഹത്യ വരിക്കേണ്ടി വന്ന പ്രണയിനിയുടെ കഥയാണിത് .

സ്വന്തം ദര്‍ശനങ്ങള്‍ വിവരിക്കുന്ന കണ്‍ വേര്‍ഷന്‍ (1879)ഉയിര്‍ത്തെഴുന്നേ ല്‍പ്പ് (1899) എന്നിവയാണ് അദ്ദേഹത്തിന്‍റെ അവസാന നോവലുകള്‍ .ഈ സമയമാവുന്പോഴേക്കും ഒരു കലാകാരന്‍ എന്നതിലുപരി സന്യാസിയോ അത്മീയ നേതാവോ ആയി മാറുകയായിരുന്നു ടോള്‍ സ്റ്റോയി.

തന്‍റെ ആദ്യകാല കൃതികളെ അദ്ദേഹം തള്ളിപ്പറയുക വരെ ചെയ്തു. 1901ല്‍ ഓര്‍ത്ത്ഡോക്സ് പള്ളി ടോള്സ്റ്റോയിയെ മത ഭ്രഷ്ടനക്കി.

അറിയപ്പെടത്തൊരു റെയില്‍ വേയ് ജുഗ്ഷനില്‍ ന്യൂമോണിയ പിഠിച്ച് മരിക്കുന്പോള്‍ അദ്ദേഹം ഐഹികസുഖങ്ങള്‍ വെടിഞ്ഞ അവധൂതനായി മാറിക്കഴിഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :