ഇടപ്പള്ളി -പ്രണയത്തിന് വേണ്ടി ജീവിതം; മരണവും

WEBDUNIA|
ഇടപ്പള്ളിയുടെ ഒരു കവിതയില്‍ നിന്ന്

മണിനാദം

മണിമുഴക്കം! മരണദിനത്തിന്‍റെ
മണിമുഴക്കം മധുരം! - വരുന്നു ഞാന്‍!

അനുനയിക്കുവാനെത്തുമെന്‍ കൂട്ടരോ-
ടരുളിടട്ടൈയെന്നന്ത്യയാത്രാമൊഴി:

മറവിതന്നില്‍ മറഞ്ഞു മനസ്സാലെന്‍-
മരണഭേരിയടിക്കും സഖാക്കളേ!

സഹതപിയ്ക്കാത്ത ലോകമേ! - യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവനലീലയിലെന്നുറ്റതോഴരാം
കനകതൂലികേ!കാനനപ്രാന്തമേ!

മധുരമല്ലാത്തൊരെന്‍ മൗനഗാനത്തില്‍
മദതരളമാം മാമരക്കൂട്ടമേ!

പിരികയാണിതാ, ഞാനൊരധഃകൃതന്‍
കരയുവാനായ്പിറന്നൊരു കാമുകന്‍!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മണ്‍പ്രദീപകം!

പരിഭവത്തിന്‍ പരുഷപാഷാണകം
തുരുതുരെയായ്പതിച്ചു തളര്‍ന്നൊരെന്‍-

ഹൃദയമണ്‍ഭിത്തി ഭേദിച്ചുതിരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയില്‍

പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണര്‍വ്വീയറ്റുമോ?... യേറ്റാല്‍ ഫലിക്കുമോ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :