സാര്‍ഥകമായ പ്രാര്‍ഥന: പന്തളം കെ.പി

ടി ശശി മോഹന്‍

WEBDUNIA|
ഉപാസന
പന്തളം കെ പി

അഖിലാണ്ഡമണ്ഡലമണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി
പരമാണുപ്പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ! ശരണം നീയെന്നും

സുരഗോളലക്ഷങ്ങളണിയിട്ടു നിര്‍ത്തി
അവികല സൗഹൃദ ബന്ധം പുലര്‍ത്തി
അതിനൊക്കെയാധാര സൂത്രമിണക്കി
നിലനിര്‍ത്തും പ്രേമമേ! ശരണം നീയെന്നും

അവസാന ജ-ലധിയിലൊരുനാളീ വിശ്വം
പരിപൂര്‍ണ്ണശൂന്യമായ് വിലയിച്ചു തീരും !
അതുനാളും സത്തുചിത്താനന്ദ ദീപ്തം
ഒരു സത്യം നിലനില്‍ക്കും അതുനിത്യം ശരണം

ദുരിതങ്ങള്‍ കൂത്താടുമുലകത്തില്‍ നിന്‍റെ
പരിശുദ്ധതേജ-സ്സു വിളയാടിക്കാണ്മാന്‍
ഒരുജ-ാതി ഒരുമതം ഒരുദൈവമേവം
പരമാര്‍ഥ വേദാന്തം സഫലമായ് തീരാന്‍

അഖിലാധിനായകാ തവതിരുമുമ്പില്‍
അഭയമായ് ഞാനിതാ പ്രണമിപ്പൂ നിത്യം
സമരാദി തൃഷ്ണകളൊക്കവേ നീങ്ങി
സമതയും ക്ഷേമവും ശന്തിയും തിങ്ങി

ജ-നതയും ജ-നതയും കൈകോര്‍ത്തിണങ്ങി
ജ-നിതസൗഹാര്‍ദ്ദത്തിന്‍ ഗീതം മുഴങ്ങി
നരലോകമെപ്പേരുമാനന്ദം തേടി
വിജ-യിക്ക നിന്‍തിരു നാമങ്ങള്‍ പാടി



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :