123: ഇടതിനായി പുതിയ നിയമം?

FILEFILE
ആണവ കരാര്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യന്‍ താല്‍‌പര്യങ്ങള്‍ സംരക്ഷിക്ക തക്ക രീതിയില്‍ അമേരിക്കന്‍ ഹൈഡ് ആക്ടിന് സമാനമായ നിയമ നിര്‍മ്മാണം നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്രം ഇത്തരത്തിലൊരു നിയമ നിര്‍മ്മാണത്തിന് എതിരല്ല. എന്നാല്‍, ഇടതുകക്ഷികളുടെ അഭിപ്രായം അനുസരിച്ചായിരിക്കും മുന്നോട്ടുള്ള നീക്കം- സര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.

കരാര്‍ നടപ്പാക്കുന്നതിനെ കുറിച്ച് യുപി‌എ സര്‍ക്കാരിന് ഇടതുപക്ഷവുമായി ഇതുവരെയും ധാരണയില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. കരാര്‍ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം നടപ്പായില്ലെങ്കില്‍ വീണ്ടും അമേരിക്കയുമായി ചര്‍ച്ച നടത്തേണ്ടി വരും.

അമേരിക്കയില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ അനുകൂല സര്‍ക്കാര്‍ നിലവില്‍ വരുമെന്നും ഉറപ്പില്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
ആണവ സഹകരണ കരാറിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന യുപി‌എ ഇടത് ആണവ സമിതിയുടെ അടുത്ത യോഗം ഒക്ടോബര്‍ 22ന് ആണ് നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :