കിപ്ളിംഗിനെ ഓര്‍ക്കുമ്പോള്‍

ടി ശശി മോഹന്‍

WEBDUNIA|
ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രിയങ്കരമായ മൗഗ്ളിയുടെ സ്രഷ്ടാവ് ബ്രിട്ടീഷുകാരനായ റുഡ്യാര്‍ഡ് കിപ്ളിംഗ് 1865 ഡിസംബര്‍ 30ന് ബോംബെയിലാണ് ജനിച്ചത്.അദ്ദേഹത്തിന്‍റെ മുംബൈ വസതി ഉടനെ മ്യൂസിയമായി മാറും

ബോംബെയിലെ ജീജിദോയ സ്കൂളിലെ അധ്യാപകനായ ജോണ്‍ ലോക്ക വുഡ് കിപ്ളിംഗിന്‍റെയും ആലീസ് മക് ഡൊണാള്‍ഡിന്‍റെയും മകനായ കിപ്ളിംഗ് തികച്ചും ഒരു ബ്രിട്ടീഷുകാരനായിരുന്നു.

ബ്രിട്ടനില്‍ മൂന്നു തവണ പ്രധാനമന്ത്രിയായിരുന്ന സ്റ്റാന്‍ലി ബാള്‍ഡ്വിനിന്‍റെ ബന്ധു കൂടിയാണ് കിപ്ളിംഗ്.

കുട്ടികളുടെ കഥാകാരനായിട്ടാണ് കിപ്ളിംഗ് അധികവും അറിയപ്പെട്ടിരുന്നത്. 1894 ല്‍ പുറത്തിറക്കിയ ജംഗിള്‍ ബുക്ക്, 1901ലെ കിം, 1892ലെ ഗംഗ ദിന്‍ എന്ന കവിത മുതലായവയാണ് പ്രധാനകൃതികള്‍.

വൈറ്റ് മാന്‍സ് ബര്‍ഡന്‍ എന്ന ഒരു ചൊല്ല് തന്നെ കിപ്ളിംഗ് ഉണ്ടാക്കി. 20-ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ കിപ്ളിംഗ് എത്തി. 1907 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹം നേടി. 1934ല്‍ കവിതയ്ക്കുള്ള ഗോത്തന്‍ബര്‍ഗ് പ്രൈസ് ഡബ്ള്യു.ബി. യേറ്റ്സുമായി പങ്കിട്ടു.

കിപ്ളിംഗിന്‍റെ അമ്മയുടെ സഹോദരി ഇംഗ്ളണ്ടിലുള്ള എഡ്വേഡ്ബേണ്‍ ജോണ്‍സ് എന്ന ഒരു കലാകാരനെയാണ് വിവാഹം കഴിച്ചിരുന്നത്. കപ്ളിംഗിന്‍റെ ആറ് മുതല്‍ 12 വയസ്സു വരെ അദ്ദേഹം ഇംഗ്ളണ്ടില്‍ ബേണ്‍ജോണ്‍സിന്‍റെ കൂടെയായിരുന്നു താമസം.

യുണൈറ്റഡ് സര്‍വ്വീസസ് കോളജിലെ പഠനത്തിന് ശേഷം 1881ല്‍ അദ്ദേഹം ഇന്ത്യയിലെ തന്‍റെ മാതാപിതാക്കളുടെ അടുത്ത് തിരികെയെത്തി. ഇന്ത്യയുടെ ഭാഗമായ ലാഹോറിലായിരുന്നു അവര്‍. അദ്ദേഹം ഒരു പ്രാദേശിക പത്രത്തിന്‍റെ എഡിറ്ററായി സ്ഥാനമേറ്റു. അവിടെ വച്ചാണ് 1883ല്‍ ആദ്യ കവിതാസമാഹാരം പുറത്തു വരുന്നത്.

1880 മധ്യത്തില്‍ കിപ്ളിംഗ് അലഹബാദ് പയനിയര്‍ പത്രത്തിന്‍റെ പ്രതിനിധിയായി ഇന്ത്യയില്‍ കറങ്ങി നടക്കുകയായിരുന്നു. ആ സമയത്താണ് ദ് മാന്‍ ഹൂ വുഡ് ബി എ കിംഗ് എന്ന കൃതി പുറത്തു വന്നത്. അത് പിന്നീട് സിനിമയാക്കുകയും ചെയ്തു.

1890ല്‍ അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ദ് ലൈറ്റ് ദാറ്റ് ഫെയില്‍സ് പുറത്തു വന്നു. അദ്ദേഹത്തിന്‍റെ ഈ സമയത്തെ ഏറ്റവും മികച്ച കവിതയായി കരുതപ്പെടുന്നത് ബാലഡ് ഓഫ് ഈസ്റ്റ് ആന്‍റ് വെസ്റ്റാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :