ഇംഗ്ളീഷ് കൃതികള്‍ : ആഫ്ടര്‍ ദ ഹാങ്ങിങ് ആന്‍ഡ് അദര്‍ സ്റ്റോറീസ്, സാഗ ഓഫ് ധര്‍മപുരി (ധര്‍മപുരാണം), ലെജന്‍ഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം), ഇന്‍ഫിനിറ്റി ഒഫ് ഗ്രെയ്സ് (ഗുരുസാഗരം).
ഒ.വി. വിജയന് സെല്ക്ടഡ് ഫിക്ഷന്‍ (ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം - കഥകള്‍) 1998 -ല്‍ പെന്ഗ്വിന് ഇന്ത്യ (വൈക്കിങ്)യും ഡിസി ബുക്സും ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തി.
ഗുരുസാഗരത്തിന് 1990 ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിന് 1992ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്. തലമുറകള്‍ക്ക് 1999 ലെ എം.പി. പോള്‍ അവാര്‍ഡ് .
2001 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്കി ആദരിച്ചു. കേരള സര്‍ക്കാരിന്റെ എഴ്ത്തച്ഛന്‍ പുരസ്കാരം ലഭിച്ചു