1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. മൃഗവാസന ഉണര്‍ന്നാല്‍..

മൃഗവാസന ഉണര്‍ന്നാല്‍..

മൃഗവാസന ഉണര്ന്നാല് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ജോപ്പന്‍റെ ഭാര്യ ഗുരുതരമായ ഒരു പ്രശ്നവുമായി ഡോക്ടറെ സമീപിച്ചു. ജോപ്പന്‌ ഭാര്യയോടൊപ്പം കിടപ്പറ പങ്കിടുന്നതില്‍ താത്പര്യം നഷ്ടപ്പെട്ടിരിക്കുന്നു. ‘എന്നെ സഹായിക്കണം’ ജോപ്പന്‍റെ ഭാര്യ ഡോക്ടറോട്‌ പറഞ്ഞു.

ഡോക്ടര്‍ അല്പനേരത്തെ ആലോചനക്ക്‌ ശേഷം ഒരു ബുദ്ധി പറഞ്ഞുകൊടുത്തു.

‘മനുഷ്യനിലുള്ള മൃഗവാസന കുറയുന്നത്‌ കൊണ്ടാണ്‌ ലൈംഗികമായ ആഗ്രഹങ്ങള്‍ നഷ്ടമാകുന്നത്‌. ജോപ്പന്‍റെ മൃഗവാസന വളരാന്‍ ഭക്ഷണത്തോടൊപ്പം അയാളറിയാതെ അല്‍പാ‍ല്‍പമായ പട്ടിബിസ്ക്കറ്റ്‌ നല്‍കു. ഒരു മാസം കൊണ്ട്‌ നിങ്ങള്‍ സന്തോഷവതിയാകും’

ഒരു മാസത്തിന്‌ ശേഷം ഡോക്ടര്‍ വഴിവക്കില്‍ വെച്ച്‌ ജോപ്പന്‍റെ ഭാര്യയെ കണ്ടു. അവര്‍ ഡോക്ടറോട്‌ നന്ദി പറഞ്ഞു.

‘പക്ഷേ, ഒരു കുഴപ്പം സാര്‍ അദ്ദേഹത്തേയും കൊണ്ട്‌ പുറത്തിറങ്ങാന്‍ പറ്റില്ല, സര്‍വ്വേ കല്ല്‌ കണ്ടാല്‍ ഉടന്‍ മൂത്രം ഒഴിക്കും !!’