1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ഭാര്യയും സുഹൃത്തും

ഭാര്യയും സുഹൃത്തും

നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ഒരു ദിവസം ജോപ്പന്‍റെ ഓഫീസില്‍ ഓടികയറി വന്ന ജംഗ്പങ്കി പറഞ്ഞു,

“നിന്‍റെ ഭാര്യ നിന്‍റെ കൂട്ടുകാരന്‍റെ കൂടെ പാര്‍ക്കിലിരുന്ന് ഐസ്ക്രീം കഴിക്കുന്നു”

ഇതു കേട്ട ഞെട്ടിയ ജോപ്പന്‍ പാര്‍ക്കില്‍ ചെന്നു നോക്കിയ ശേഷം ജംഗ്പകിയുടെ കരണത്ത് ആഞ്ഞൊരു അടി കൊടുത്തിട്ട് പറഞ്ഞു,

“എന്നോട് മേലാല്‍ കള്ളം പറഞ്ഞു പോകരുത്”

ജംഗ്പങ്കി: അതെന്താ അത് നിന്‍റെ ഭാര്യയല്ലേ

ജോപ്പന്‍: അത് എന്‍റെ ഭാര്യ തന്നെയാണ്. പക്ഷേ മറ്റവന്‍ എന്‍റെ കൂട്ടുകാരനൊന്നുമല്ല