1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. ദൈവം കൈവിടില്ല

ദൈവം കൈവിടില്ല

ദൈവം കൈവിടില്ല നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
വ്യാജമദ്യം കഴിച്ച് കാഴ്ചശക്തി മങ്ങിയ സുരേഷ് ഒരു അര്‍ദ്ധരാത്രിയില്‍ ഭാര്യയെ ഉറക്കത്തില്‍ നിന്ന് വിളിച്ച് എഴുന്നേല്‍പ്പിച്ചിട്ട് പറഞ്ഞു,

“ശകുന്തളെ ദൈവം എന്നെ കൈവിടില്ലെന്ന് എനിക്ക് മനസിലായി. ഞാന്‍ മൂത്രം ഒഴിക്കാന്‍ പോയപ്പോള്‍ എനിക്ക് കാഴ്ച ശക്തി കുറവായത് കൊണ്ട് ദൈവം ബാത്ത് റൂമിലെ ലൈറ്റ് ഇട്ട് തന്നു. ഞാന്‍ ബാത്ത് റൂമിന്‍റെ വാതില്‍ അടച്ചപ്പോള്‍ ദൈവം ലൈറ്റ് കെടുത്തുകയും ചെയ്‌തു”

ഇതു കേട്ട് ശകുന്തള ദേഷ്യത്തോടെ ചോദിച്ചു,

“നിങ്ങള്‍ വീണ്ടും ഫ്രിഡ്ജില്‍ മൂത്രമൊഴിച്ചു അല്ലേ?”