ദേവന്‍റെ ആരോപണത്തിന്‍റെ കാരണമറിയില്ലെന്ന്

WDFILE
കുമാരനാശന്‍റെ വീണപൂവ് പൊട്ടകവിതയാണെന്ന് താന്‍ പറഞ്ഞുവെന്ന് എം.വി.ദേവന്‍ ആരോപണം ഉന്നയിച്ചതിന്‍റെ കാരണം അറിയില്ലെന്ന് കവി ഡി.വിനയചന്ദ്രന്‍ വെബ്‌ദുനിയയോട് പറഞ്ഞു. വിനയചന്ദ്രനുമായി ശ്രീഹരി പുറനാട്ടുകര നടത്തിയ അഭിമുഖത്തില്‍ നിന്ന്.

1 കുമാരനാശന്‍റെ വീണപൂവ് പൊട്ടകവിതയാണെന്ന് താങ്കള്‍ പറഞ്ഞുവെന്ന് എം.വി. ദേവന്‍ ആരോപണം ഉന്നയിച്ചിരുന്നുവല്ലോ കാരണം?.

എനിക്കറിയില്ല. പക്ഷെ ഒന്നറിയാം ചിലര്‍ക്ക് വിവാദം ഉണ്ടാക്കിയില്ലെങ്കില്‍ ജീവിക്കുവാന്‍ കഴിയുകയില്ല.

2 വീണപൂവിനെക്കുറിച്ച്?

വീണപൂവ് ആശാന്‍റെ മികച്ച കവിതയാണെന്ന് എനിക്ക് അഭിപ്രായമില്ല. അദ്ദേഹത്തിന്‍റെ കാവ്യപ്രതിഭ ചിന്താവിഷ്‌ടയായ സീത, ലീല, പ്രരോദനം എന്നിവയിലാണ് എനിക്ക് ദര്‍ശിക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. ഇക്കാര്യം പലപ്പോഴും ഞാന്‍ എഴുതിയിട്ടുണ്ട്. ആശാന്‍ കവിതയക്ക് ഞാന്‍ നല്‍കിയ ഏറ്റവും വലിയ പ്രണാമമാണ് ‘കായിക്കരയിലെ കടല്‍’.

3 വീണപൂവിന് നിരവധി വ്യാഖ്യാനങ്ങള്‍ വന്നതിനെപ്പറ്റി?

പൂവിനെ പ്രതീകമാക്കിയതുകൊണ്ടാണ് ഒരു പാട് ദുര്‍വ്യാഖ്യാനങ്ങള്‍ വന്നത്.

4 നായികമാരുടെ വികാരങ്ങള്‍ ആശാന്‍റെ നായകന്‍‌മാര്‍ അവഗണിക്കുന്നതിനെപ്പറ്റി?

ബംഗാളിലെ സാഹിത്യ നവോത്ഥാനം ആശാനില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതു മൂലമായിരിക്കും ആശാന്‍റെ നായകന്‍‌മാര്‍ നായികമാരുടെ വികാരങ്ങളെ മാനിക്കാതെയിരുന്നത്.

5 കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആശാന്‍ കവിതാ പഠനങ്ങളെക്കുറിച്ച്?

ആശാന്‍റെ കവിതകളില്‍ നിന്ന് രണ്ട് വാരി വായിച്ച് മുന്‍ വിധികളോടു കൂടിയാണ് പലപ്പോഴും പഠനങ്ങള്‍ നടത്തുന്നത്. പഠനം നടത്തുന്നവരോട് എനിക്ക് പറയാനുള്ളത് അദ്ദേഹത്തിന്‍റെ മുഴുവന്‍ കൃതികളും വായിച്ചുകൊണ്ടുള്ള പഠനം നടത്തണമെന്നാണ്.

6 ആശാന്‍റെയും നാരായണഗുരുവിന്‍റെയും കാവ്യപ്രതിഭയെക്കുറിച്ച്?

ഒറ്റവാക്കില്‍ ഞാന്‍ ഉത്തരം പറയാം. കാവ്യപ്രതിഭയുടെ കാര്യത്തില്‍ നാരായണഗുരുവിനേക്കാളും മുന്‍‌പന്തിയില്‍ നില്‍ക്കുന്നത് കുമാരനാശാനാണ്.

7 ആശാന്‍റെ കവിതകളില്‍ ആധുനിക മലയാള കവിതയുടെ അടയാളങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാല്‍?

WEBDUNIA|
ഞാന്‍ നൂറുശതമാനം വിയോജിക്കുന്നു. കാളിദാസകവിതകളോടാണ് ആശാന്‍ കവിതകള്‍ക്ക് സാമ്യം. മലയാളത്തില്‍ ആധുനിക കവിത ആരംഭിക്കുന്നത്. ഇടപ്പിള്ളി, ചങ്ങമ്പുഴ എന്നിവരില്‍ നിന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :