വമ്പന്‍ ഇനിഷ്യല്‍ കളക്ഷനാണ് വിജയ് ചിത്രം ‘തലൈവാ’ നേടിയത്. അതുകൊണ്ട്തന്നെ ചിത്രം ഹിറ്റ് പട്ടികയില്‍ ഇടം നേടി. എന്നാല്‍ ആദ്യ ദിനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം തലൈവാ കളക്ഷനില്‍ പിന്നാക്കം പോയി.
വിജയുടെ കടുത്ത ആരാധകരുടെ ആദ്യദിനങ്ങളിലെ തള്ളിക്കയറ്റവും തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശനത്തിനെത്താത്തതുമാണ് ചിത്രം ഹിറ്റാവാന്‍ കാരണം. എന്നാല്‍ സിനിമ പ്രതീക്ഷിച്ചത്ര മികച്ചതല്ല എന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്നകന്നതോടെ ചിത്രം കൂപ്പുകുത്തി. എങ്കിലും തലൈവായുടെ കേരളത്തിലെ വിതരണക്കാര്‍ക്ക് ചിത്രം നേട്ടമാണ്.