ബോക്സോഫീസില്‍ പൃഥ്വിരാജിന്‍റെ ‘മെമ്മറീസ്’ മുന്നേറുന്നു. റിലീസായി ആദ്യനാളുകളില്‍ അല്‍പ്പം മങ്ങിനിന്നിരുന്ന മെമ്മറീസ് കുതിച്ചുകയറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ഗംഭീര സിനിമയാണെന്ന അഭിപ്രായം തീപോലെ പടര്‍ന്നപ്പോള്‍ ചിത്രം കളിക്കുന്ന തിയേറ്ററുകളിലേക്ക് കുടുംബപ്രേക്ഷകര്‍ ഇരമ്പിയെത്തുകയായിരുന്നു.
ആദ്യ ആഴ്ചയില്‍ മെമ്മറീസ് നേടിയത് മൂന്നുകോടിയോളം രൂപയാണ്. സിനിമ കാണാനുള്ള തിരക്ക് ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഈ സിനിമ ഹിറ്റ്‌ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സാധ്യത ട്രേഡ് അനലിസ്റ്റുകള്‍ തള്ളിക്കളയുന്നില്ല.
WEBDUNIA|
അടുത്ത പേജില്‍ - തലൈവാ ഹിറ്റ്, പക്ഷേ ഇപ്പോള്‍ ആളില്ല!