‘കോമാളി കരയാന്‍ പാടില്ല. അവന്‍ ചിരിപ്പിക്കാന്‍ മാത്രം വിധിക്കപ്പെട്ടവനാ. വേണമെങ്കില്‍ ആരും കാണാതെ കരഞ്ഞോ’ - എന്ന് അബൂക്ക പറയുമ്പോള്‍ ബാബു കരച്ചിലമര്‍ത്തി. പ്രേക്ഷകരുടെ നെഞ്ചകവും നീറി. ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കര്‍ ദിലീപിന്‍റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാല്‍ ധന്യമാണ്. കണ്ണീര്‍ മഴയത്ത് ചിരിയുടെ കുടയും ചൂടി ആ കോമാളി നിറഞ്ഞാടുമ്പോള്‍ മലയാളികള്‍ അറിയാതെ പറഞ്ഞുപോകുന്നു - നീയാണ് നടന്‍...ഞങ്ങളുടെ പ്രിയ നായകന്‍! ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |