മലയാളത്തില്‍ ‘ദൃശ്യം’ ഭരണം തുടരുകയാണ്. റിലീസ് ചെയ്ത് നാളിത്രയായിട്ടും ആ സിനിമ കളിക്കുന്ന തിയേറ്ററുകളില്‍ ആവേശം കുറയുന്നില്ല. അതേസമയം പിന്നീടെത്തിയ റിലീസുകളില്‍ പലതിനും പിടിച്ചുനില്ക്കാന് കഴിയുന്നില്ല. അടുത്തിടെ റിലീസായ ഹാപ്പി ജേര്‍ണി എന്ന ജയസൂര്യച്ചിത്രം ബോക്സോഫീസില്‍ തകര്‍ന്നു. മികച്ച ഇനിഷ്യല്‍ കളക്ഷന്‍ പോലും ചിത്രത്തിന് ലഭിച്ചില്ല. ആ സിനിമ മോശമായതുകൊണ്ടല്ല അങ്ങനെ സംഭവിച്ചത്. നല്ല അഭിപ്രായം ഉണ്ടായിട്ടുപോലും തിയേറ്ററിലേക്ക് ആളെത്തിയില്ല.