മലര്‍വാടി ആര്‍ട്‌സ് ക്ലബിന് വേണ്ടി ആദ്യം പകര്‍ത്തിയ ചിത്രം, ഓര്‍മ്മകളില്‍ വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂലൈ 2021 (14:34 IST)

മലയാളസിനിമയിലേക്ക് അജു വര്‍ഗീസും നിവിന്‍ പോളിയും വരവറിയിച്ച സിനിമയായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ലബ്. സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കാരണമായത് വിനീത് ശ്രീനിവാസന്‍ ആണെന്ന് അജു വര്‍ഗീസ് പറഞ്ഞു. ചിത്രം പുറത്തിറങ്ങി 11 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ മലര്‍വാടി ആര്‍ട്സ് ക്ലബിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിനീത്.
ചിത്രത്തിനു വേണ്ടി പകര്‍ത്തിയ ആദ്യ ഫോട്ടോ പങ്കു വെച്ചു കൊണ്ടാണ് തന്റെ സന്തോഷം അദ്ദേഹം പ്രകടിപ്പിച്ചത്.2010 ജൂലൈ 16-നായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.ഞങ്ങളുടെ ആദ്യ ഫ്രെയിം എന്ന് കുറിച്ചുകൊണ്ടാണ് ലൊക്കേഷന്‍ ചിത്രം വിനീത് ഷെയര്‍ ചെയ്ത്.

നടന്‍ ദിലീപാണ് ചിത്രം നിര്‍മ്മിച്ചത്. നിവിന്‍ പോളി, അജു വര്‍ഗീസ് എന്നിവരെ കൂടാതെ ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :