സുരേഷ് ഗോപിയുടെ കാവലിനു പിന്നാലെ നിവിന്‍ പോളി ചിത്രവും,'കനകം കാമിനി കലഹം' ടീസര്‍ നാളെ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 15 ജൂലൈ 2021 (10:39 IST)

നാളെ രണ്ട് മലയാള സിനിമകളുടെ അപ്‌ഡേറ്റുകള്‍ പുറത്തു വരും. സുരേഷ് ഗോപിയുടെ കാവല്‍ ട്രെയിലര്‍ നാളെ 7 PM ന് ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവരും.ഇപ്പോഴിതാ നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' ടീസര്‍ ജൂലൈ 16ന് വൈകുന്നേരം ആറുമണിക്ക് റിലീസ് ചെയ്യുമെന്ന് നിവിന്‍ പോളിയും അറിയിച്ചു.


വിനയ് ഫോര്‍ട്ടും ഗ്രേസ് ആന്റണിയും പ്രധാനവേഷങ്ങളിലെത്തുന്ന 'കനകം കാമിനി കലഹം' ഷൂട്ടിംഗ് 2020 ഡിസംബറിലാണ് പൂര്‍ത്തിയായത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'ന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ ആക്ഷേപഹാസ്യത്തിനു പ്രാധാന്യമുള്ള ഒരു കുടുംബ ചിത്രമാണ്.ജോയ് മാത്യു,ശിവദാസ് കണ്ണൂര്‍, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :