ഒരേസമയം തിയേറ്ററുകളില്‍ രണ്ട് ചിത്രങ്ങള്‍, ആദ്യമെത്തിയത് കുഞ്ചാക്കോ ബോബന്റെ 'നായാട്ട്', റിലീസായി ഇന്നേക്ക് ഒരു വര്‍ഷം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ഏപ്രില്‍ 2022 (11:24 IST)

ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ചാര്‍ലി. 5 വര്‍ഷം മുമ്പായിരുന്നു ഈ ഹിറ്റ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് നായാട്ട് എന്ന ചിത്രവുമായി വീണ്ടും എത്തിയപ്പോള്‍ പ്രതീക്ഷകള്‍ വെറുതെയായില്ല.
നായാട്ട് റിലീസായി ഇന്നേക്ക് ഒരു വര്‍ഷം.നായാട്ട് ഏപ്രില്‍ എട്ടിന് നിഴല്‍ ഏപ്രില്‍ ഒന്‍പതിന് എന്നിങ്ങനെ കഴിഞ്ഞവര്‍ഷം കുഞ്ചാക്കോ ബോബന്റെ രണ്ടു ചിത്രങ്ങളുടെ സമയം തിയേറ്ററുകളിലെത്തിയ പ്രത്യേകതയും ഉണ്ടായിരുന്നു.
ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ചായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്.

പോലീസുകാരുടെ നിസ്സഹായതയും ഭരിക്കുന്ന നേതാക്കളുടെ തീരുമാനത്തിനനുസരിച്ച് ആടേണ്ട പാവകളായി മാറുന്ന പോലീസ് സംവിധാനവും അവരുടെ ജീവിതവും കൃത്യമായി വരച്ചു കാണിക്കാന്‍ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :