മമ്മൂട്ടിയുടെ പ്രകടനം കണ്ട് സരിത പൊട്ടിക്കരഞ്ഞു, പടം വമ്പന്‍ ഹിറ്റാകുമെന്ന് ഫാസില്‍ !

Mammootty, Saritha, Fazil, Pappayude Swantham Appoose, മമ്മൂട്ടി, സരിത, ഫാസില്‍, പപ്പയുടെ സ്വന്തം അപ്പൂസ്
നവീന്‍ കോശി| Last Modified ബുധന്‍, 5 ഫെബ്രുവരി 2020 (17:30 IST)
മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയാല്‍ അത് സഹിക്കാന്‍ മലയാളത്തിലെ കുടുംബപ്രേക്ഷകര്‍ക്ക് കഴിയില്ല. അവരും കൂടെ കരഞ്ഞുതുടങ്ങും. അതോടെ പടം ഹിറ്റാവുകയും ചെയ്യും. അങ്ങനെ ഹിറ്റായ എത്രയെത്ര ചിത്രങ്ങള്‍ !

1992ലെ ഓണക്കാലത്താണ് മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസ് റിലീസായത്. അതിനൊപ്പം ഓണച്ചിത്രങ്ങളായി യോദ്ധ, അദ്വൈതം, കിഴക്കന്‍ പത്രോസ്, പണ്ടുപണ്ടൊരു രാജകുമാരി, പൂച്ചയ്ക്കാര് മണികെട്ടും, വളയം എന്നീ ചിത്രങ്ങളും ഉണ്ടായിരുന്നു. എല്ലാ ചിത്രങ്ങളും ആവേശത്തോടെ മത്സരിച്ചു.

കോട്ടയം കുഞ്ഞച്ചന് ശേഷം ടി എസ് സുരേഷ്ബാബുവിന്‍റെ സംവിധാനത്തില്‍ വന്‍ പ്രതീക്ഷയോടെ വന്ന ചിത്രമായിരുന്നു കിഴക്കന്‍ പത്രോസ്. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റേതായിരുന്നു അദ്വൈതം. സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തകര്‍പ്പന്‍ കോമഡി ചിത്രമായിരുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച സിനിമ. എ ആര്‍ റഹ്‌മാന്‍റെ ഗാനങ്ങള്‍. സിബി മലയില്‍ - ലോഹിതദാസ് ടീമിന്‍റേതായിരുന്നു വളയം.

പപ്പയുടെ സ്വന്തം അപ്പൂസ് ഒരു ഹൈലി ഇമോഷണല്‍ സബ്‌ജക്ടായിരുന്നു കൈകാര്യം ചെയ്തത്. ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ കരച്ചില്‍ പ്രേക്ഷകരെ നൊമ്പരപ്പെടുത്തി. അപ്പൂസിന്‍റെ റിലീസിന് മുമ്പ് ഒരു പ്രിവ്യു ഷോ ചെന്നൈയില്‍ ഉണ്ടായിരുന്നു. ചെന്നൈയിലെ സിനിമാ പ്രമുഖരെല്ലാം ചിത്രം കാണാനെത്തി. ക്ലൈമാക്‍സ് രംഗങ്ങള്‍ കണ്ട് സഹിക്കാനാകാതെ ചിത്രം തീരുന്നതിന് മുമ്പ് നടി തിയേറ്റര്‍ വിട്ട് പുറത്തുപോയി. ഇത് കണ്ടതോടെ ഫാസിലിനുറപ്പായി - അപ്പൂസ് ബമ്പര്‍ ഹിറ്റായി മാറും !

അത് സത്യമായി, പപ്പയുടെ സ്വന്തം അപ്പൂസ് ചരിത്രവിജയമായി. അപ്പൂസിന്‍റെ നിഴലില്‍ മറ്റ് ഓണച്ചിത്രങ്ങള്‍ക്ക് വേണ്ടത്ര വിജയം നേടാന്‍ കഴിഞ്ഞില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :