വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 5 ഫെബ്രുവരി 2020 (16:34 IST)
സെക്കൻഡ്ഷോയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന് ഇന്നിപ്പോൾ
ദുൽഖർ സൽമാൻ എന്നത് മലയാള സിനിമയിലെ ഒരു ബ്രാൻഡായി മാറിയിരിയ്ക്കുന്നു. വരനെ ആവശ്യമുണ്ട്, കുറുപ്പ് തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് ഡുൽക്കറിന്റേതായി ഈ വർഷം പുറത്തിറങ്ങാനുള്ളത്. എന്നാൽ തന്റെ സിനിമകളേക്കാളേറെ വാപ്പച്ചിയുടെ സിനിമകളെ കുറിച്ച് പറയാനാണ് ഡുൽക്കറിന് ഇഷ്ടം.
വപ്പച്ചി മാസ് റോളുകളിൽ വരുമ്പോൾ കയ്യടിയ്ക്കാനും ആർപ്പുവിളിയ്ക്കാനും വലിയ ഇഷ്ടമാണ് എന്ന് ദുൽഖർ പറയുന്നു. മധുരരാജ പോലുള്ള മാസ് സിനിമകൾ കണ്ട് കയ്യടിയ്ക്കാനും ആർപ്പുവിളിയ്ക്കാനും എനിക്കിഷ്ടമാണ്. എന്നാൽ അത്തരം ഒരു രംഗത്തിൽ എന്നെ ചിത്രികരിയ്ക്കാൻ ഇപ്പോഴും എനിയ്ക്ക് പ്രയാസമാണ്. ഒരു മാസ് സിനിമയിലെ നായകനാകാൻമാത്രം വളർന്നെന്ന് സ്വയം വിശ്വസിക്കുന്നില്ല. എന്റെ മനസിൽ ഞാൻ ഇപ്പോഴും ഒരു ന്യുകമറാണ്.
ഞാനും വാപ്പച്ചിയും ഒന്നിച്ചുള്ള ഒരു
സിനിമ എന്നത് ഒരുപട് ചോദിയ്ക്കാറുണ്ട്. എന്നാൽ അത്തരം ഒരു സിനിമ ഇതുവരെ ചർച്ചകളിൽ പോലും വന്നിട്ടില്ല. തന്റെ സിനിമകളിൽ വാപ്പച്ചി കൂടുതൽ ഇടപെടാറില്ല എന്നും ദുൽഖർ പറയുന്നു. സിനിമ ചിത്രീകരണം കഴിഞ്ഞാണ് ഞാനും വാപ്പച്ചിയും എപ്പോഴും വീട്ടിലെത്തുന്നത്. അതുകൊണ്ട് വീട്ടിൽ വച്ചു സിനിമയെ കുറിച്ച് തന്നെ ചർച്ച ചെയ്യുക എന്നത് രണ്ടുപേർക്കും പ്രയാസമാണ്. സിനിമകളെ സ്വയം വിലയിരുത്തി മുന്നോട്ടുപോകണം എന്നതാണ് വാപ്പച്ചി എനിക്ക് തന്നിട്ടുള്ള നിർദേശം എന്നും ദുൽഖർ പറഞ്ഞു.