എക്കാലത്തേയും പുതുമുഖ നടൻ, അത് മമ്മൂട്ടിയാണ് !

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (15:16 IST)
മമ്മൂട്ടി അഭിനയിച്ച് തീരാത്ത ജീവിതങ്ങളുണ്ടോ എന്ന് തന്നെ സംശയമാണ്. മലയാളികൾക്ക് എക്കാലത്തും ഓർത്തിരിക്കാൻ കഴിയുന്ന, അവരെ നൊമ്പരപ്പെടുത്തുന്ന, ത്രസിപ്പിക്കുന്ന അനേകം സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

അദ്ദേഹം പകർന്നാടാത്ത വേഷങ്ങൾ അപൂർവ്വമാണ്. എങ്കിലും തന്നിലെ നടന് ആർത്തിയാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. സംവിധായകൻ സത്യൻ അന്തിക്കാടിനു അതുതന്നെയാണ് പറയാനുള്ളത്. മൂന്ന് തലമുറയുടെ നായകനാണ് മമ്മൂട്ടി. ഓരോ ചെയ്യുമ്പോഴും ഒരു പുതുമുഖ നടന്റെ ഭാവ, ആകാംഷയെല്ലാം കൂടിച്ചേർന്ന കൌതുകത്തോടെയാണ് അദ്ദേഹം ഓരോ കഥാപാത്രത്തേയും സമീപിക്കുന്നത്.

മലയാളത്തിലെ എക്കാലത്തിലെയും പുതുമുഖം മമ്മൂട്ടി തന്നെയെന്ന് അടുത്തിടെ സത്യൻ പറഞ്ഞിരുന്നു. അമരവും പേരൻപും ചെയ്ത മമ്മൂട്ടിയെന്ന ‘പുതുമുഖ’ത്തിന്റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂട്ടിയുമായി വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് ഒന്നിക്കുകയാണ്.

ഇരുപത്തിരണ്ടു വർഷങ്ങൾക്കു ശേഷം മമ്മൂട്ടി സത്യൻ അന്തിക്കാടുമായി ഒന്നിക്കുന്ന ഒരു ചിത്രമാണ് ഈ വർഷം എത്തുന്നതിൽ ഒന്ന്. ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറം ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്തേ തീരൂ എന്ന വാശിയിലാണ് സത്യൻ അന്തിക്കാട്.പുതിയ കഥാപാത്രങ്ങള്‍ക്കായും പുതുമയുള്ള കഥകള്‍ക്കായുമുള്ള മമ്മൂട്ടിയുടെ കാത്തിരിപ്പ് വിസ്മയിപ്പിക്കുന്നതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :