സൂപ്പർസ്റ്റാർ യുഗം അവസാനിക്കുകയാണ്: അൻ‌വർ റഷീദ്

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 4 ഫെബ്രുവരി 2020 (17:56 IST)
സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ്. സിനിമയുടെ മാറുന്ന മുഖത്തോട് ഉപമിച്ചാണ് അന്‍വറിന്റെ അഭിപ്രായ പ്രകടനം. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് അൻ‌വർ സൂപ്പർ‌താര പരിവേഷത്തെ കുറിച്ചും വരുംകാല സിനിമയെ കുറിച്ചും തുറന്നു പറഞ്ഞത്.

‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളാണെങ്കില്‍ കുടെയും യുവതാരങ്ങളും കഴിവുള്ളവരാണ്. അവരുടേതായ രീതിയില്‍ അവരും സൂപ്പര്‍സ്റ്റാറുകളാണ്. മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍താരങ്ങളായി തന്നെ തുടരും, എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്.‘

‘ജനങ്ങൾക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടുതലും അവര്‍ ചെയ്ത കഥാപാത്രങ്ങളിലൂടെ മാത്രമാണ് അറിയുന്നത്. എന്നാല്‍, ഇന്ന് പ്രേക്ഷകര്‍ക്ക് ഓരോ നടന്മാരെയും അടുത്തറിയാം. അതിനു നന്ദി പറയേണ്ടത് സോഷ്യൽ മീഡിയയോട് ആണ്.’

‘യഥാര്‍ത്ഥ ജീവിതത്തില്‍ അഭിനേതാക്കളെല്ലാം എങ്ങനെയാണെന്നും ഒരു പ്രത്യേക സാഹചര്യത്തോട് അവര്‍ എങ്ങനെയെല്ലാമാണ് പ്രതികരിക്കുന്നതെന്നെല്ലാം ഇപ്പോൾ പ്രേക്ഷകര്‍ക്ക് അടുത്ത് കാണാനാവും. അതുകൊണ്ട് തന്നെ പുതിയ അഭിനേതാക്കളെ പ്രേക്ഷകര്‍ സൂപ്പര്‍സ്റ്റാറുകള്‍ എന്ന രീതിയില്‍ അല്ല നോക്കികാണുന്നത്.’ - അൻ‌വർ റഷീദ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :