BIJU|
Last Modified ചൊവ്വ, 4 ഡിസംബര്‍ 2018 (14:13 IST)
ലോഹിതദാസ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രമാണ് തനിയാവർത്തനം. നായകൻ മമ്മൂട്ടി. സംവിധാനം സിബി മലയിൽ. കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ പലഭാവങ്ങളിൽ പെട്ടുഴലുന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണഭാവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി അതിനെ അനശ്വരവുമാക്കി.
മമ്മൂട്ടി നിറഞ്ഞും അറിഞ്ഞും അഭിനയിച്ച ചിത്രമായിരുന്നു തനിയാവർത്തനം. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ഭാര്യയും രണ്ടു കുട്ടികളുമുള്ള ബാലൻ മാഷിനെ ഒരു ഭ്രാന്തനാക്കി മാറ്റുന്നു എന്ന് കണ്ണു നിറയാതെ കണ്ടിരിക്കാന്‍ ആകില്ല. അത്രമാത്രം നന്നായി ചിത്രീകരിച്ച സിനിമയായിരുന്നു അത്. ആദ്യ ദിവസം ചിത്രത്തെ കുറിച്ച് മികച്ച നിരൂപക പ്രശംസ ലഭിച്ചപ്പോള്‍ മമ്മൂട്ടിയ്ക്കും ചിത്രം കാണാനൊരു മോഹം.
ഒടുവിൽ അയൽക്കാരനായ കുഞ്ചനോടൊപ്പമാണ് മമ്മൂട്ടി തനിയാവർത്തനം കാണാൻ പോയത്. കുഞ്ചൻ പിന്നീടൊരിക്കൽ ഈ അനുഭവം പങ്കുവെയ്ക്കുകയുണ്ടായി. ചിത്രത്തിലെ അവസാന രംഗങ്ങള്‍ ചിത്രത്തിന്റെ അവസാനരംഗങ്ങള്‍ കണ്ടിട്ട് തിയേറ്ററിലിരുന്ന് കരയാത്തവരായി ആരുമില്ല. ആ രംഗങ്ങള്‍ കണ്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞുവെന്ന് കുഞ്ചൻ പറയുന്നു.
ഇടയ്ക്ക് മമ്മൂട്ടിയെ നോക്കുമ്പോള്‍ അദ്ദേഹം വായ പൊത്തി ഇരിക്കുന്നു. കണ്ണ് ചുവന്ന് കലങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ നായകനായി അഭിനയിച്ച മമ്മൂട്ടി നിറഞ്ഞ കണ്ണുകളോടെ ഇരുന്ന് ആ സിനിമ കാണുന്നത് കണ്ടപ്പോള്‍ താന്‍ അത്ഭുതപ്പെട്ടെന്ന് കുഞ്ചന്‍ പറയുന്നു.