BIJU|
Last Modified തിങ്കള്‍, 3 ഡിസംബര്‍ 2018 (18:18 IST)
തിരിച്ചടികളിലൂടെ കടന്നുവന്ന് സിംഹാസനം പിടിച്ചടക്കിയ മെഗാതാരമാണ് മമ്മൂട്ടി. പ്രതിസന്ധികള്‍ അദ്ദേഹത്തിന് എക്കാലവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും സമാനതകളില്ലാത്ത പോരാട്ടത്തിലൂടെയാണ് മമ്മൂട്ടി കീഴടക്കിയിട്ടുള്ളത്.
എണ്‍പതുകളുടെ മധ്യത്തില്‍ മമ്മൂട്ടിക്ക് കടുത്ത പ്രതിസന്ധികളെയാണ് നേരിടേണ്ടി വന്നത്. അത് വളരെ മോശം കാലഘട്ടമായിരുന്നുവെന്നും തനിക്ക് അവിടെനിന്ന് ഉയര്‍ന്നുവരാന്‍ കഴിയില്ലെന്നുപോലും കരുതിയിരുന്നു എന്നും മമ്മൂട്ടി പിന്നീട് പറഞ്ഞിട്ടുണ്ട്.
ഒരുപാട് അപമാനിക്കപ്പെട്ട അവസ്ഥ തനിക്കുണ്ടായെന്ന് ബി ബി സിക്ക് നല്‍കിയ ഒരഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞിരുന്നു. വളരെ വേദനിപ്പിക്കുന്നതായിരുന്നു ആ അനുഭവമെന്നും ഒരു നടനെന്ന നിലയില്‍ ആളുകള്‍ തന്നെ തരം താഴ്ത്തിയെന്നും ആ അഭിമുഖത്തില്‍ മമ്മൂട്ടി വ്യക്തമാക്കി.
പക്ഷേ അതില്‍ നിന്ന് തനിക്കൊരു പുനര്‍ജ്ജന്മമാണ് പിന്നീടുണ്ടായതെന്നും മമ്മൂട്ടി ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന് വെളിപ്പെടുത്തി. എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നുവരികയായിരുന്നു എന്നും മമ്മൂട്ടി അന്ന് വ്യക്തമാക്കി.
മമ്മൂട്ടിയുടെ ആ പുനര്‍ജ്ജന്മമായിരുന്നു ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ന്യൂഡെല്‍ഹി!