‘ഒടിയനിട്ട് പണിതതിനു പലിശ സഹിതം കൊടുക്കണം’; മാമാങ്കം സിനിമയെ തകർക്കാൻ ശ്രമം? പിന്നിൽ മോഹൻലാൽ ഫാൻസോ? - കുറച്ച് കഞ്ഞിയെടുക്കട്ടേയെന്ന് മമ്മൂട്ടി ആരാധകർ !

ചിപ്പി പീലിപ്പോസ്| Last Updated: ചൊവ്വ, 3 ഡിസം‌ബര്‍ 2019 (12:57 IST)
സംവിധാനം ചെയ്യുന്ന മാമാങ്കം ഡിസംബർ 12നു റിലീസ് ആവുകയാണ്. മമ്മൂട്ടി ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം തുടക്കം മുതൽ വിവാദം ആയതാണ്. സംവിധായകനെ മാറ്റുകയും പിന്നീട് നിർമാതാവിനെതിരെ സംവിധായകൻ രംഗത്ത് വരികയും ചെയ്തിരുന്നു.

ചിത്രത്തിന്റെ റിലീസിനു മുന്നോടിയായി സോഷ്യൽ മീഡിയകളിൽ മാമാങ്കത്തെ തകർക്കാൻ വ്യാപക പ്രചരണമാണ് നടക്കുന്നത്. റിലീസ് ആകാത്ത ചിത്രത്തിന്റെ റിവ്യൂ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടത് വരെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം. മുൻ സംവിധായകനും മറ്റ് ഏഴ് പേർക്കുമെതിരെ നിർമാതാവ് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ചിത്രത്തെ കടന്നാക്രമിച്ച് തകർക്കാൻ ഉള്ള ശ്രമം സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇതിനായി പണം ചിലവഴിച്ച് തന്നെ പലരും ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നാണ് മമ്മൂട്ടി ആരാധകർ വാദിക്കുന്നത്. മാമാങ്കത്തെ തകർക്കാൻ ശ്രമിക്കുന്നവരിൽ ആരാധകരും ഉണ്ടോയെന്ന് ചിലർ സംശയമുന്നയിക്കുന്നുണ്ട്.

ഗബ്ബർ സിംഗ് ഗബ്ബർ എന്ന ഐഡിയയിൽ നിന്നും വന്ന പോസ്റ്റ് ഇതിനു ആധാരമാണ്. ഐഡി ഫേക്ക് ആണ്. എന്നാൽ, മോഹൻലാൽ ചിത്രങ്ങളായ ഒടിയൻ, ലൂസിഫർ, കൊച്ചുണ്ണി തുടങ്ങിയവയുടെ കളക്ഷൻ വെച്ച് ആദ്യം ദിവസം തന്നെ ചിത്രം താരതമ്യം ചെയ്യണമെന്നും ഒരുമിച്ച് നിന്നാൽ ഒടിയനു അവർ ചെയ്തതിനു പലിശ സഹിതം തിരിച്ച് കൊടുക്കാമെന്ന് പോസ്റ്റിൽ പറയുന്നു.

സജീവ് പിള്ളയെ ചതിച്ചതിനു ദൈവം ചോദിച്ചു എന്നുള്ള രീതിയിൽ മാക്സിമം ഡീഗ്രേഡ് ചെയ്യണം എന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. സ്വന്തം ഐഡിയിൽ നിന്നും ഡീഗ്രേഡിങ് ഒഴിവാക്കണമെന്നും ഇതിനായി ഫേക്ക് ഐഡി ഇപ്പോഴേ ഉണ്ടാക്കി വെയ്ക്കണമെന്നുമുള്ള ആഹ്വാനവുമുണ്ട്. എന്നാൽ, ഇതിനെയെല്ലാം മറികടന്ന് ചിത്രം വമ്പൻ വിജയം കൈവരിക്കുമെന്നാണ് മമ്മൂട്ടി ആരാധകർ പറയുന്നത്. ഏതായാലും മലയാളത്തിന്റെ അഭിമാനമായി മാറാൻ പോകുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :