1. വിനോദം
  2. സിനിമ
  3. മികച്ച സിനിമകള്‍
  4. Actor puneeth rajkumar admitted to hospital

കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാർ ആശുപത്രിയിൽ, നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

പുനീത് രാജ്‌കുമാർ
കന്നഡ സിനിമാതാരം പുനീത് രാജ്‌കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ് ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 46 കാരനായ പുനീത് ഐസി‌യുവിലാണ് എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ.
 
അവസ്ഥ ഗുരുതരമല്ലെന്ന് തുടക്കത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പ്രാഥമിക വിവരങ്ങൾ പ്രകാരം അല്പം മോശം അവസ്ഥയിലാണ് താരമു‌ള്ളതെന്നാണ് കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹൃദയാഘാതമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
 
ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിലാണ് നിലവില്‍ നടന്‍. മുഖ്യമന്ത്രി ബസുരാജ് ബൊമ്മ ഉള്‍പ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇതിനോടകം ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ആരാധകരെയും മാധ്യമങ്ങളെയും നിയന്ത്രിക്കാൻ പോലീസ് സേനയും ആശുപത്രിയിലെത്തിയിട്ടുണ്ട്.
 
കന്നടയിലെ പ്രശസ്ത രാജ്കുമാര്‍ കുടുംബത്തിലെ അംഗമാണ് പുനീത് രാജ്കുമാര്‍. അച്ഛന്‍ രാജ്കുമാറിന്റെ പാരമ്പര്യം പിന്‍തുടര്‍ന്ന് ബാലതാര വേഷങ്ങളിലൂടെയാണ് സിനിമയില്‍ എത്തിയത്. മൂന്ന് തവണ മികച്ച നടനുള്ള സംസ്ഥന പുരസ്‌കാരം ഉള്‍പ്പടെ നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരവും അഭിനയത്തിലൂടെ പുനീത് നേടിയിട്ടുണ്ട്.
അടുത്ത ലേഖനം
ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെ കടുത്ത നെഞ്ചുവേദന; നടന്‍ പുനീത് ഗുരുതരാവസ്ഥയില്‍